റിം​ഗ് ക​മ്പോ​സ്റ്റ് പ​ദ്ധ​തി​യു​മാ​യി തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത്
Friday, April 23, 2021 1:03 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും റിം​ഗ് ക​മ്പോ​സ്റ്റ് സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഈ ​വ​ർ​ഷ പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ 600 വീ​ടു​ക​ളി​ലും നാ​ൽ​പ​തി​ൽ​പ​രം വ​രു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളി​ലും റിം​ഗ് ക​മ്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടു​ള്ള​ത്.
സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 600 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ റിം​ഗ് ക​മ്പോ​സ്റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ര​ണ്ട് റിം​ഗു​ക​ളും വ​ലു​തും ചെ​റു​തു​മാ​യ ര​ണ്ടു മൂ​ടി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന യു​ണി​റ്റാ​ണ് ന​ൽ​കു​ന്ന​ത്. 2500 രൂ​പ​യു​ള്ള ക​മ്പോ​സ്റ്റ് റിം​ഗു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള കു​ടും​ബം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 200 രൂ​പ മാ​ത്ര​മേ അ​ട​ക്കേ​ണ്ട​തു​ള്ളു.
പ​ച്ച​ക്ക​റി, മ​ത്സ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ റിം​ഗി​ൽ നി​ക്ഷേ​പി​ച്ച് ര​ണ്ടോ​മൂ​ന്നോ മാ​സം കൊ​ണ്ട് ര​ണ്ടാ​മ​ത്തെ റിം​ഗ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ റെ​യ്ഡ്കോ​യാ​ണ് പ​ഞ്ചാ​യ​ത്തി​നാ​വ​ശ്യ​മാ​യ ക​മ്പോ​സ്റ്റ് റിം​ഗു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
ന​ട​ക്കാ​വ് കു​ടും​ബ​ശ്രീ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. ശു​ചി​ത്വ മി​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ശു​ചി​ത്വ​വീ​ട് പ​ദ്ധ​തി​യി​ലാ​ണ് ക​മ്പോ​സ്റ്റ് റിം​ഗു​ക​ൾ സ്ഥാ​പി​ച്ചു ന​ൽ​കു​ന്ന​തെ​ന്നും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ വ​ട​ക്കു​മ്പാ​ട് പ​റ​ഞ്ഞു.