പ​ട്ടാ​പ്പ​ക​ല്‍ സ്വ​ര്‍​ണ​വും ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള വാ​ച്ചു​ക​ളും ക​വ​ര്‍​ന്നു
Friday, April 23, 2021 1:04 AM IST
ഉ​പ്പ​ള: പ​ട്ടാ​പ്പ​ക​ല്‍ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്നും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വാ​ച്ചു​ക​ളും ക​വ​ര്‍​ന്നു. ബ​ന്തി​യോ​ട് കൊ​ക്ക​ച്ചാ​ലി​ലെ പ്ര​വാ​സി​യാ​യ അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. അ​ബ്ദു​ള്ള​യു​ടെ ഭാ​ര്യ സ​റീ​ന വീ​ട് പൂ​ട്ടി തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി ഉ​പ്പ​ള​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ തു​റ​ന്നി​ട്ട നി​ല​യി​ല്‍ ക​ണ്ട് അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ ​ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച​ക്കാ​ര്‍ ക​യ​റി​യ​താ​യി സം​ശ​യ​മു​ണ്ടാ​യ​ത്. സ​റീ​ന പ​റ​ഞ്ഞ​തു​പ്ര​കാ​രം അ​യ​ല്‍​വാ​സി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ 22 വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വാ​വ് മാ​സ്‌​ക് ധ​രി​ച്ച് വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. സ്വ​ര്‍​ണ​വും വാ​ച്ചു​ക​ളു​മാ​യി ഇ​റ​ങ്ങി​വ​ന്ന ഇ​യാ​ള്‍ വീ​ടി​നു​മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റെ​ടു​ത്ത് അ​തി​വേ​ഗ​ത​ത്തി​ൽ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.
തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ സ​റീ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മോ​ഷ്ടി​ച്ച മൂ​ന്ന് വാ​ച്ചു​ക​ള്‍​ക്കു​മാ​യി ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് സ​റീ​ന പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ അ​ല​മാ​ര​യി​ലാ​ണ് ര​ണ്ട് വാ​ച്ചു​ക​ളും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന​ത്. യു​വാ​വ് സ്‌​കൂ​ട്ട​റോ​ടി​ച്ച് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ ക​ട​യി​ലെ​യും പ​ള്ളി​യി​ലെ​യും സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. കു​മ്പ​ള പോ​ലീ​സ് കേ​സെ​ടു​ത്തു.