ടോ​ക്ക​ൺ കി​ട്ടി​യി​ല്ല;​ വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തി​യ​വ​ർ വ​ല​ഞ്ഞു
Friday, April 23, 2021 1:04 AM IST
ക​ണ്ണൂ​ർ: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ ടോ​ക്ക​ൺ കി​ട്ടാ​തെ വ​ല​ഞ്ഞു. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​ത​റി​യാ​തെ വാ​ക്സി​നെ​ടു​ക്കാ​നെ​ത്തി​യ​വ​രാ​ണ് വെ​ട്ടി​ലാ​യ​ത്. ഇ​ന്ന​ലെ മു​ത​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ മാ​ത്ര​മേ വാ​ക്സി​ൻ ല​ഭ്യ​മാ​കൂ​വെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നു​മ​റി​യാ​തെ ഇ​വി​ടെ​യെ​ത്തി​യ​വ​ർ​ക്കാ​ണ് വാ​ക്സി​നെ​ടു​ക്കാ​ൻ ക​ഴി​യാ​തെ മ​ട​ങ്ങി​പോ​കേ​ണ്ടി​വ​ന്ന​ത്. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ കൂ​ടം ഇ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശം വ​ച്ച​ത്.
വാ​ക്സി​നേ​ഷ​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​നെ​യാ​ണ് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ത് പി​ന്നീ​ട് അ​താ​ത് വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി പേ​ര് എ​ഴു​തി​വ​ച്ചാ​ൽ മാ​ത്ര​മേ വാ​ക്സി​ൻ ല​ഭ്യ​മാ​കൂ​വെ​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു.