മ​ത്സ്യ​ക്കൃ​ഷി വി​ള​വെ​ടു​ത്തു
Wednesday, May 5, 2021 12:53 AM IST
തൃ​ക്ക​രി​പ്പൂ​ർ: സു​ഭി​ക്ഷ​കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൃ​ക്ക​രി​പ്പൂ​ർ കൃ​ഷി​ഭ​വ​ൻ, ആ​ത്മ കാ​സ​ർ​ഗോ​ഡ് നേ​തൃ​ത്വ​ത്തി​ൽ ത​ങ്ക​യം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ എ.​വി. പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച കു​ള​ത്തി​ൽ വ​ള​ർ​ത്തി​യ നെ​ട്ട​ർ മ​ത്സ്യ​ക്കൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ വ​ട​ക്കു​മ്പാ​ട് നി​ർ​വ​ഹി​ച്ചു.
തൃ​ക്ക​രി​പ്പൂ​ർ കൃ​ഷി ഓ​ഫീ​സ​ർ അ​ര​വി​ന്ദ​ൻ കൊ​ട്ടാ​ര​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ. ബാ​വ, കാ​സ​ർ​ഗോ​ഡ് ആ​ത്മ അ​സി.​ടെ​ക്നോ​ള​ജി മാ​നേ​ജ​ർ ടി. ​സ​ജി​ത്ത്, അ​സി. കൃ​ഷി ഓ​ഫീ​സ​ർ എം. ​ഗോ​പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ശു​ദ്ധ​ജ​ല​ത്തി​ൽ കൃ​ഷി ചെ​യ്തു വ​രു​ന്ന നെ​ട്ട​ർ മ​ത്സ്യ​ത്തി​ന് കി​ലോ​യ്ക്ക് 300 രൂ​പ ക​മ്പോ​ള​ത്തി​ൽ വി​ല​യു​ണ്ട്.