കൂ​ട്ടു​പു​ഴ പാ​ലം നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ
Saturday, May 8, 2021 12:56 AM IST
ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​ന​വും അ​ട​ച്ചി​ട​ലും കാ​ര​ണം കൂ​ട്ടു​പു​ഴ പാ​ലം നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ‌നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തും വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഓ​ക്‌​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തി​ന​കം തൊ​ഴി​ലാ​ളി​ക​ൾ ചി​ല​ർ മ​ട​ങ്ങി. അ​വ​ശേ​ഷി​ച്ച 21 പേ​രി​ൽ നാ​ലു​പേ​ർ കൂ​ടി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്. നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ഇ​ള​വു​ണ്ടെ​ന്നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​തി​ല്ലെ​ന്നും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പി​ടി​ച്ചു​നി​ർ​ത്തു​ക പ്ര​യാ​സ​മാ​ണ്.
ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ന് പോ​ലും ന​ൽ​കാ​നു​ള്ള ഓ​ക്‌​സി​ജ​നി​ല്ലെ​ന്ന​താ​ണ് നി​ർ​മാ​ണ മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​കാ​ൻ കാ​ര​ണം. വെ​ൽ​ഡിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് ഓ​ക്‌​സി​ജ​ൻ ആ​വ​ശ്യ​മാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി വ​ന്ന​തു മു​ത​ൽ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ സി​ലി​ണ്ട​ർ ല​ഭി​ക്കു​ന്നി​ല്ല. ക​ർ​ണാ​ട​ക വ​നം വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് മൂ​ലം മൂ​ന്ന് വ​ർ​ഷ​ത്തോ​ളം മു​ട​ങ്ങി​ക്കി​ട​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ജ​നു​വ​രി​യി​ലാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. അ​ഞ്ച് തൂ​ണു​ക​ളു​ള്ള പാ​ല​ത്തി​ന്‍റെ മൂ​ന്ന് തൂ​ണു​ക​ളു​ടെ കോ​ൺ​ക്രീ​റ്റാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു തൂ​ൺ പൂ​ർ​ത്തി​യാ​യി. ര​ണ്ടാ​മ​ത്തെ തൂ​ണി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.
പൂ​ർ​ത്തി​യാ​യ തൂ​ൺ ബ​ന്ധി​പ്പി​ച്ചു​ള്ള സ്പാ​നി​ന്‍റെ ഗ​ർ​ഡ​ർ കോ​ൺ​ക്രീ​റ്റ് ഉ​ട​ൻ ന​ട​ക്കും. തു​ട​ർ​ന്ന് ഉ​പ​രി​ത​ല സ്ലാ​ബും വാ​ർ​ക്കും. നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് പ​ണി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന പ​ണി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. 2017 ഡി​സം​ബ​ർ 27 നാ​ണ് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് കൂ​ട്ടു​പു​ഴ പാ​ലം നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്. ക​ർ​ണാ​ട​ക വ​ന​ഭൂ​മി​യി​ലാ​ണ് പാ​ല​ത്തി​ന്‍റെ മ​റു​ക​ര എ​ത്തു​ന്ന​തെ​ന്ന വാ​ദം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു എ​തി​ർ​പ്പ്.
ത​ല​ശേ​രി - വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് കൂ​ട്ടു​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് പു​തി​യ പാ​ല​ങ്ങ​ളു​ടെ പ​ണി ന​ട​ക്കു​ന്ന​ത്. 2018 സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക് നാ​ലു ത​വ​ണ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​കേ​ണ്ടി വ​ന്നു. ഇ​രി​ട്ടി ഉ​ൾ​പ്പെ​ടെ​അ​ഞ്ചു പാ​ല​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യി. എ​ര​ഞ്ഞോ​ളി, കൂ​ട്ടു​പു​ഴ പാ​ല​ങ്ങ​ളാ​ണ് അ​വ​ശേ​ഷി​ച്ച​ത്.
എ​ര​ഞ്ഞോ​ളി പാ​ല​വും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കൂ​ട്ടു​പു​ഴ പാ​ലം നി​ർ​മാ​ണം ത​ട​സ​ങ്ങ​ൾ നീ​ക്കി പു​ന​രാം​രം​ഭി​ക്കാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​നി​ട​യി​ലാ​ണ് വീ​ണ്ടും പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.