ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​യ​താ​യി കെ.​സി. ജോ​സ​ഫ്
Monday, May 10, 2021 1:10 AM IST
ശ്രീ​ക​ണ്ഠ​പു​രം: 2020-21 വ​ർ​ഷ​ത്തെ എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​രി​ക്കൂ​ർ ഗ​വ. ആ​ശു​പ​ത്രി​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി അ​നു​വ​ദി​ച്ച ചി​കി​ത്സാ സാ​മ​ഗ്രി​ക​ളും ര​ണ്ട് വെ​ന്‍റി​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ചേ​ർ​ന്ന​താ​യി മു​ൻ എം​എ​ൽ​എ കെ.​സി. ജോ​സ​ഫ് അ​റി​യി​ച്ചു.
37.15 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ഈ ​ഇ​ന​ത്തി​ൽ അ​നു​വ​ദി​ച്ച​ത്.
ഇ​തോ​ടൊ​പ്പം പ​രി​യാ​രം, ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ 16.15 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​ഴ്ച​യോ​ടു കൂ​ടി ത​ന്നെ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കെ.​സി. ജോ​സ​ഫ് അ​റി​യി​ച്ചു.