വി​പ​ണി​യി​ല്ലാ​തെ വ​ഴി​മു​ട്ടി ക​പ്പക്ക​ര്‍​ഷ​ക​ന്‍
Tuesday, May 11, 2021 1:01 AM IST
രാ​ജ​പു​രം: മ​ഴ​യും കോ​വി​ഡും പി​ടി​മു​റു​ക്കി​യ​തോ​ടെ വി​പ​ണി​യി​ല്ലാ​തെ വ​ഴി​മു​ട്ടി ക​പ്പക്ക​ര്‍​ഷ​ക​ന്‍. പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് 17,000 ചു​വ​ട് ക​പ്പ​വ​ച്ച രാ​ജ​പു​രം പാ​ല​ങ്ക​ല്ലി​ലെ പേ​ഴും​കാ​ട്ടി​ല്‍ ബേ​ബി​യാ​ണ് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.
അ​യ്യാ​യി​ര​ത്തോ​ളം ചു​വ​ട് ക​പ്പ പ​റി​ച്ച് വാ​ട്ടി ഉ​ണ​ക്കി​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും മ​ഴ വ​ന്ന​തി​നാ​ല്‍ ബാ​ക്കി​യു​ള്ള​വ പ​റി​ച്ച് ഉ​ണ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ര​ണ്ടാ​യി​ര​ത്തോ​ളം ചു​വ​ട് മാ​ത്ര​മാ​ണ് വി​ല്‍​പ​ന ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​ത്. ബാ​ക്കി​യു​ള്ള പ​തി​നാ​യി​ര​ത്തോ​ളം ചു​വ​ട് ക​പ്പ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍. ക​പ്പ ഉ​ണ്ടെ​ന്ന​റി​ഞ്ഞ് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും ആ​ളു​ക​ള്‍ വി​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് എ​ത്തി​ച്ചു ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​മി​ല്ല. കി​ലോ​യ്ക്ക് 15 രൂ​പ​യാ​യാ​ണ് നാ​ട്ടി​ലു​ള്ള​വ​ര്‍​ക്ക് ക​പ്പ വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്.
ആ​കെ നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് ക​പ്പ​ക്കൃ​ഷി ന​ട​ത്തി​യ​ത്. ഇ​നി​യി​പ്പോ​ള്‍ ല​ഭി​ച്ച ക​പ്പ മു​ഴു​വ​ന്‍ കൊ​ടു​ത്താ​ലും ഇ​ത്ര​യും തു​ക ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍. ഹോ​ള്‍​സെ​യി​ലാ​യോ സ്വ​ന്തം ആ​വ​ശ്യ​ത്തി​നോ ക​പ്പ വാ​ങ്ങാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 9446676646 എ​ന്ന ന​മ്പ​റി​ല്‍ ബേ​ബി​യു​മാ​യി ബ​ന്ധ​പ്പെ​ടാം.