വാ​ക്സി​ൻ ച​ല​ഞ്ചി​ലേക്ക് കോ​ഴി​കളും ഗപ്പിയും
Tuesday, May 11, 2021 1:01 AM IST
പ​യ്യ​ന്നൂ​ര്‍: വേ​ണ​മെ​ങ്കി​ല്‍ ച​ക്ക വേ​രി​ലും കാ​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞ​തു​പോ​ലെ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ങ്കി​ല്‍ വ​ഴി​ക​ള്‍ പ​ല​തു​ണ്ട്. ഇ​തി​ലെ​ല്ലാം പ്ര​ധാ​നം അ​തി​നു​ള്ള മ​ന​സാ​ണ്. അ​ണ്ണാ​റ​ക്ക​ണ്ണ​നും ത​ന്നാ​ലാ​യ​തു​പോ​ലെ ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന സ​ഹാ​യം വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​നാ​യി നീ​ക്കി​വ​യ്ക്കു​ക​യാ​ണ് കു​ന്ന​രു യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ 11 വ​യ​സു​കാ​ര​ന്‍ ആ​ദി ജാ​ക്‌​സ​ണും സ​ഹോ​ദ​ര​ന്‍ ആ​രോ​ണ്‍ ജാ​ക്‌​സ​ണും പ​യ്യ​ന്നൂ​ര്‍ ഏ​ച്ചി​ലാം​വ​യ​ല്‍ പ​ള്ളി​ക്ക് സ​മീ​പ​ത്തെ കൂ​ട്ടു​കാ​ര​നാ​യ ആ​ദി​ഷും.
വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട ചെ​റു​തും വ​ലു​തു​മാ​യ കോ​ഴി​ക​ളെ സം​ഭാ​വ​ന ന​ല്കി​യാ​ണ് ആ​ദി​യും ആ​രോ​ണും വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​വി​ഡ് ആ​രം​ഭ​ത്തി​ല്‍ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പി​താ​വ് ജാ​ക്‌​സ​ണും അ​മ്മ ജി​നി​യ​യും അ​മ്മൂ​മ്മ റീ​ത്താ​മ്മ​യും തു​ട​ങ്ങി​യ​താ​ണ് കോ​ഴി വ​ള​ര്‍​ത്ത​ല്‍. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വ്യ​ത്യ​സ്ത​യി​നം കോ​ഴി​ക​ള്‍ ഇ​പ്പോ​ഴി​വ​രു​ടെ ഫാ​മി​ലു​ണ്ട്.
ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് മ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കോ​ഴി​ക​ളെ സം​ഭാ​വ​ന ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി മ​റ്റു​ള്ള സു​മ​ന​സു​ക​ളു​ടെ​കൂ​ടി സ​ഹാ​യം തേ​ടു​ക​യാ​ണ് ഇ​വ​ര്‍. സി​പി​എം ഏ​ഴി​മ​ല എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ നാ​ളെ രാ​ത്രി ഏ​ഴു മു​ത​ല്‍ ഒ​ന്‍​പ​തു​വ​രെ​യാ​ണ് കോ​ഴി​ക​ളെ റോ​ളിം​ഗ് സി​സ്റ്റ​ത്തി​ല്‍ ലേ​ലം ചെ​യ്യു​ന്ന​ത്. ലേ​ലം ചെ​യ്ത് കി​ട്ടു​ന്ന തു​ക സി​എം​ആ​ര്‍​ഡി​എ​ഫി​ലേ​ക്ക് കൈ​മാ​റും. പ​യ്യ​ന്നൂ​രി​ന്‍റെ 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള​വ​ര്‍​ക്ക് ലേ​ലം ഉ​റ​പ്പി​ച്ചാ​ല്‍ കോ​ഴി​ക​ളെ വീ​ട്ടി​ല്‍ എ​ത്തി​ച്ചു​ന​ല്‍​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8943341416,9745 200254.
താ​ന്‍ വ​ള​ര്‍​ത്തു​ന്ന ര​ണ്ടു​ജോ​ഡി ഗ​പ്പി​ക​ളെ ഓ​ണ്‍​ലൈ​ന്‍ വ​ഴി ലേ​ലം ന​ട​ത്തി കി​ട്ടു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കാ​നാ​ണ് ആ​ദി​ഷി​ന്‍റെ തീ​രു​മാ​നം. ആ​ല്‍​ബി​നോ കോ​യി ഇ​ന​ത്തി​ല്‍​പെ​ട്ട ഗ​പ്പി​ക​ളെ​യാ​ണ് വി​ല്‍​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 15 ന് ​മു​മ്പ് വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വി​ല 9809678353 എ​ന്ന ന​മ്പ​റി​ലേ​ക്ക് മെ​സേ​ജ് ചെ​യ്യ​ണം. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല ന​ല്‍​കു​ന്ന​യാ​ള്‍​ക്ക് ഗ​പ്പി​ക​ളെ ന​ല്‍​കും. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍​കാ​നാ​ണ് ആ​ദി​ഷി​ന്‍റെ തീ​രു​മാ​നം.