സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ഷോ​പ്പു​മാ​യി ഒ​രു സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍
Tuesday, May 11, 2021 1:03 AM IST
പെ​രി​യ: പെ​രി​യ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ ജ​നാ​ര്‍​ദ​ന​ന്‍ ക​ല്യോ​ട്ടി​ന്‍റെ സ്‌​കൂ​ട്ട​ര്‍ ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു​മാ​സ​ത്തോ​ള​മാ​യി ഒ​രു സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ഷോ​പ്പാ​ണ്. പെ​രി​യ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും മ​റ്റു മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ലും​നി​ന്നു​ള്ള ഗു​ളി​ക​ക​ളും മ​രു​ന്നു​കു​പ്പി​ക​ളും കു​റി​പ്പ​ടി​ക​ളു​മൊ​ക്കെ കാ​രി​യ​ര്‍ ബോ​ക്‌​സി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു​ണ്ടാ​കും. സ്ഥി​ര​മാ​യി മ​രു​ന്നു​ക​ള്‍ ക​ഴി​ക്കേ​ണ്ടി​വ​രു​ന്ന വ​യോ​ധി​ക​രു​ള്‍​പ്പെ​ടെ ക​ല്യോ​ട്ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഒ​ട്ടേ​റെ​പ്പേ​ര്‍ ആ ​സ്‌​കൂ​ട്ട​റി​ന്‍റെ വ​ര​വും കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​കും.
ബാ​ങ്കി​ല്‍ നൈ​റ്റ് വാ​ച്ച്മാ​നാ​യാ​ണ് ജ​നാ​ര്‍​ദ​ന​ന്‍ ജോ​ലി​ചെ​യ്യു​ന്ന​ത്. രാ​വി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങി​യാ​ല്‍ പി​ന്നെ ജ​നാ​ര്‍​ദ​ന​നെ കാ​ണു​ക പെ​രി​യ സി​എ​ച്ച്‌​സി​യി​ലോ അ​ടു​ത്തു​ള്ള മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ലോ ആ​ണ്. ത​ലേ​ദി​വ​സം ഒ​രു​പാ​ടു​പേ​ര്‍ വി​ശ്വ​സി​ച്ചേ​ല്‍​പി​ച്ച മ​രു​ന്നു​കു​റി​പ്പ​ടി​ക​ളും കൈ​യി​ല്‍ കാ​ണും. എ​ല്ലാം വാ​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ അ​താ​ത് വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള യാ​ത്ര തു​ട​ങ്ങു​ക​യാ​യി. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ കോ​വി​ഡി​ന്‍റെ ഒ​ന്നാം സീ​സ​ണ്‍ തു​ട​ങ്ങി​യ​തു​മു​ത​ല്‍ ജ​നാ​ര്‍​ദ​ന​ന്‍റെ ദി​ന​ച​ര്യ ഇ​ങ്ങ​നെ​യാ​ണ്.
സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന മ​രു​ന്നു​ക​ള്‍​ക്കു പു​റ​മേ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍​നി​ന്നും പ​ണം​കൊ​ടു​ത്ത് വാ​ങ്ങേ​ണ്ടി​വ​രു​ന്ന​വ​യും ജ​നാ​ര്‍​ദ​ന​ന്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്നു​ണ്ട്. ചി​ല​രൊ​ക്കെ കു​റി​പ്പ​ടി​ക്കൊ​പ്പം ത​ന്നെ മ​രു​ന്നി​ന്‍റെ പ​ണ​വും കൈ​യി​ലേ​ല്‍​പി​ക്കും. അ​തി​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ യൂ​ത്ത് കെ​യ​ര്‍ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കും.
മ​രു​ന്നു​ക​ള്‍ മാ​ത്ര​മ​ല്ല, ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്ക് യൂ​ത്ത് കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കാ​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​നാ​യ ജ​നാ​ര്‍​ദ​ന​ന്‍ മു​ന്‍​നി​ര​യി​ലു​ണ്ട്.