ലോ​ക്ക്ഡൗ​ണി​ല്‍ ഇ​നി ബ്രേ​ക്ക് ഡൗ​ണ്‍ ആ​കി​ല്ല; വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ​യേ​കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്
Wednesday, May 12, 2021 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മു​ത​ല്‍ കാ​ലി​ക്ക​ട​വ് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലും മ​റ്റ് സം​സ്ഥാ​ന പാ​ത​ക​ളി​ലും ച​ര​ക്കു​ഗ​താ​ഗ​തം സു​ഗ​മ​മാ​കു​ന്ന​തി​നാ​യി ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കാ​സ​ര്‍​ഗോ​ഡ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ബ്രേ​ക്ക് ഡൗ​ണ്‍ സ​ര്‍​വീ​സ് ഈ ​ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും ആ​രം​ഭി​ച്ച​താ​യി ആ​ര്‍​ടി​ഒ എ.​കെ. രാ​ധാ​കൃ​ഷ്ണ​നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ ടി.​എം. ജെ​ഴ്‌​സ​ണും അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ മൂ​ലം വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​സ​മ​യ​ത്ത് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന യ​ന്ത്ര​ത്ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നാ​ല് ബ്രേ​ക്ക് ഡൗ​ണ്‍ സ​ര്‍​വീ​സ് യൂ​ണി​റ്റു​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ബ്രേ​ക്ക് ഡൗ​ണ്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യു​ള്ള പാ​സു​ക​ള്‍ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ആ​ര്‍​ടി​ഒ ടി.​എം. ജെ​ഴ്‌​സ​ണ്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് യൂ​ണി​റ്റു​ക​ള്‍​ക്ക് കൈ​മാ​റി.

എം​വി​ഐ​മാ​രാ​യ ബി​നീ​ഷ് കു​മാ​ര്‍, സാ​ജു ഫ്രാ​ന്‍​സി​സ്, എ​എം​വി​ഐ​മാ​രാ​യ ഐ.​ജി. ജ​യ​രാ​ജ് തി​ല​ക്, എ. ​അ​രു​ണ്‍ രാ​ജ്, എം. ​സു​ധീ​ഷ്, എ​സ്.​ആ​ര്‍. ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ബ്രേ​ക്ക് ഡൌ​ണ്‍ സ​ര്‍​വീ​സു​ക​ള്‍​ക്കു വേ​ണ്ടി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ള്‍: ടി.​വി. ദേ​വീ​ദാ​സ്-9847589515, 9446295401, ഗു​ണേ​ന്ദ്ര​ലാ​ല്‍ സു​നി​ല്‍-9249406347, ജോ​ഷി തോ​മ​സ്-8075759659, മ​നോ​ഹ​ര​ന്‍-9447645945.