ഉ​ത്ത​ര​വ് പു​നഃപ​രി​ശോ​ധി​ക്ക​ണം: സ​ണ്ണി ജോ​സ​ഫ്
Tuesday, May 18, 2021 12:48 AM IST
ഇ​രി​ട്ടി : ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ നി​ന്നും ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ങ്ങ​ൾ വ​ഴി ശേ​ഖ​രി​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ച്ച മി​ൽ​മ​യു​ടെ ഉ​ത്ത​ര​വ് പു​ന:​പ​രി​ശോ​ധി​ച്ച് കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് മി​ൽ​മ ക​മ്പ​നി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​വി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യെ കൂ​നി​ൽ​മേ​ൽ കു​രു എ​ന്ന പോ​ലെ​യാ​ണ് ഈ ​തീ​രു​മാ​നം ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​ത്തി​നു പ​ക​രം ക​ച്ച​വ​ട മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ൽ​മ​യു​ടെ തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.