മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി വെ​ബി​നാ​ര്‍ ന​ട​ത്തി
Saturday, June 12, 2021 12:47 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ന്താ​രാ​ഷ്ട ബാ​ല​വേ​ല വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റും ചൈ​ല്‍​ഡ് ലൈ​നും നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യും തൊ​ഴി​ല്‍ വ​കു​പ്പും ചേ​ര്‍​ന്ന് ജി​ല്ല​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ബാ​ല​വേ​ല നി​രോ​ധ​ന​വും നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ന്ന വെ​ബി​നാ​ര്‍ ഡി​എ​ല്‍​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സു​ഹൈ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് സി​ഡ​ബ്ല്യു​സി അം​ഗം അ​ഡ്വ. അ​പ​ര്‍​ണ നാ​രാ​യ​ണ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ചൈ​ല്‍​ഡ് ലൈ​ന്‍ നോ​ഡ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു സാ​മു​വ​ല്‍, സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സ​തീ​ഷ് ന​മ്പ്യാ​ര്‍, സ​പ്പോ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ സു​ധാ​ക​ര​ന്‍ ത​യ്യി​ല്‍, സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​ഉ​ദ​യ​കു​മാ​ര്‍, സ​പ്പോ​ര്‍​ട്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി. ലി​ഷ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സി.​എ. ബി​ന്ദു, ചൈ​ല്‍​ഡ് ലൈ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നീ​ഷ് ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.