കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Saturday, June 12, 2021 10:16 PM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​വി​നെ ലോ​ഡ്ജ് മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ഞ്ചേ​ശ്വ​രം സു​ങ്ക​ത​ക​ട്ട മു​ടി​പ്പു റോ​ഡി​ലെ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ല്‍ അ​സീ​സി​നെ(26)​യാ​ണ് കാ​സ​ര്‍​ഗോ​ട്ടെ ലോ​ഡ്ജ് മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റി​നുശേ​ഷം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തനിക്കു പി​ന്നാ​ലെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.