മ​നു​ഷ്യ​ത്വ​ര​ഹി​ത സ​മീ​പ​ന​ത്തി​ല്‍നി​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണം: എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്
Sunday, June 13, 2021 2:20 AM IST
കാ​സ​ര്‍​ഗോ​ഡ്: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ന്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ പൊ​തു​ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന മ​നു​ഷ്യ​ത്വ​ര​ഹി​ത സ​മീ​പ​ന​ത്തി​ല്‍​നി​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ.
പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ വി​ല​വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ​സു​ക​ള്‍​ക്ക് മു​ന്നി​ലും ബ​സു​ട​മ​ക​ളു​ടെ വീ​ടു​ക​ള്‍​ക്ക് മു​ന്നി​ലു​മാ​യി ബ​സു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ നി​ല്‍​പ് സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
2014 ല്‍ ​ലോ​ക ക​മ്പോ​ള​ത്തി​ല്‍ 210 ലി​റ്റ​ര്‍ വ​രു​ന്ന ഒ​രു ബാ​ര​ല്‍ ക്രൂ​ഡ് ഓ​യി​ലി​ന് 149.50 ഡോ​ള​ര്‍ വി​ല​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ഇ​ന്ത്യ​യി​ല്‍ 34 രൂ​പ 80 പൈ​സ മാ​ത്ര​മാ​യി​രു​ന്നു ഡീ​സ​ല്‍ വി​ല. ഇ​ന്ന് ക്രൂ​ഡോ​യി​ല്‍ വി​ല 70.37 ഡോ​ള​റി​ലും താ​ഴ്ന്ന് നി​ല്‍​ക്കു​മ്പോ​ള്‍ ഡീ​സ​ല്‍ വി​ല 93 രൂ​പ​യി​ല്‍ എ​ത്തി നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ബ​സു​ട​മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്താ​യി​രു​ന്നു ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം. ജി​ല്ല​യി​ല്‍ 182 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ​മ​ര​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ലാ സെ​ക്ര​ട്ട​റി സ​ത്യ​ന്‍ പൂ​ച്ച​ക്കാ​ടി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്ത് ന​ട​ന്ന നി​ല്‍​പ് സ​മ​രം പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ്മി​ന്‍ വ​ഹാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.