സ്‌​നേ​ഹ​വ​ണ്ടി​യു​മാ​യി ഒ​ള​വ​റ വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് കമ്മിറ്റി
Sunday, June 13, 2021 2:20 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഒ​ള​വ​റ വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യ പി.​പി. ക​മ​റു​ദീ​ന്‍ സ്മാ​ര​ക സ്‌​നേ​ഹ​വ​ണ്ടി പ്ര​യാ​ണം തു​ട​ങ്ങി. ആ​ദ്യ​ദി​നം ന​ട​ക്കാ​വി​ല്‍ ന​ട​ന്ന മെ​ഗാ പ​രി​ശോ​ധ​നാ ക്യാ​മ്പി​ലേ​ക്കും തി​രി​ച്ചും പോ​കു​ന്ന​വ​ര്‍​ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കി. ഒ​ള​വ​റ ഗേ​റ്റ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മു​കു​ന്ദ​ന്‍ സ്‌​നേ​ഹ​വ​ണ്ടി​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ച്ചു. കെ.​പി. ദി​നേ​ശ​ന്‍, പ്ര​സാ​ദ് ഒ​ള​വ​റ, സി. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, വി. ​അ​ഫ്‌​സ​ല്‍ ഹാ​ജി, കെ.​വി. പു​രു​ഷോ​ത്ത​മ​ന്‍, വി.​കെ. സു​രേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.