അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ പൊ​ലി​ഞ്ഞ​ത് 27 മ​നു​ഷ്യ​ജീ​വ​നു​ക​ള്‍
Tuesday, June 15, 2021 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ പൊ​ലി​ഞ്ഞ​ത് 27 മ​നു​ഷ്യ​ജീ​വ​നു​ക​ള്‍. ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ത്രം 12 പേ​രാ​ണ് മ​രി​ച്ച​ത്. 2019-ല്‍ ​ഒ​മ്പ​തു പേ​രും 2018-ലും 2017-​ലും മൂ​ന്നു​പേ​ര്‍ വീ​ത​വും മ​രി​ച്ചു. ഇ​തി​ല്‍ ഒ​രാ​ള്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലും അ​ഞ്ചോ​ളം പേ​ര്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലും മ​റ്റു​ള്ള​വ​ര്‍ പാ​മ്പു​ക​ടി​യേ​റ്റു​മാ​ണ് മ​രി​ച്ച​തെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു.
കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 4.54 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. ആ​ന​പ്ര​തി​രോ​ധ മ​തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ 3.92 കോ​ടി രൂ​പ​യും സൗ​രോ​ര്‍​ജ​വേ​ലി​ക്ക് 53.55 ല​ക്ഷം രൂ​പ​യും കി​ട​ങ്ങ് നി​ര്‍​മി​ക്കാ​ന്‍ 9.17 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വി​ട്ട​ത്. അ​തേ​സ​മ​യം മ​ഞ്ചേ​ശ്വ​രം, തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​റ്റ രൂ​പ പോ​ലും ചെ​ല​വി​ട്ടി​ട്ടി​ല്ല.
ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യ പാ​ലാ​വ​യ​ല്‍ മീ​ന​ഞ്ചേ​രി അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ്. ഇ​ത്ര​യും തു​ക ചെ​ല​വ​ഴി​ച്ചി​ട്ടും മ​റ്റി​ട​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ വ​ര​വ് ത​ട​യാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.