ക​ണ്ണീ​ർ വി​ള​ന്പി കാ​റ്റ​റിം​ഗ് മേ​ഖ​ല
Wednesday, June 16, 2021 12:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് കാ​റ്റ​റിം​ഗ് മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ജി​ല്ല​യി​ലെ കാ​റ്റ​റിം​ഗ് മേ​ഖ​ല പൂ​ർ​ണ​മാ​യും ത​ക​ർ​ച്ച​യി​ലാ​ണ്. ക​ല്യാ​ണ​ങ്ങ​ൾ​ക്കും മ​റ്റ് ആ​ഘോ​ഷ​വേ​ള​യി​ലും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി വി​ത​ര​ണം ചെ​യ്തി​രു​ന്ന സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തി​യ ഒ​രു മേ​ഖ​ല​യാ​ണ് പൂ​ർ​ണ​മാ​യും ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ണെ​ടു​ത്തും പ​ലി​ശ​യ്ക്ക് ക​ടം മേ​ടി​ച്ചും തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ് നി​ല​നി​ൽ​പ്പി​നാ​യി പൊ​രു​തു​ന്ന​ത്. പ​ല​രും ഉ​പ​ജീ​വ​ന​ത്തി​നാ​യി മ​റ്റൊ​രു മാ​ർ​ഗ​മി​ല്ലാ​തെ ഉ​ഴ​ലു​ക​യാ​ണ്. സ​ർ​ക്കാ​ർ എ​ന്തെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി ചെ​യ്തി​ല്ലെ​ങ്കി​ൽ ഈ ​മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ക്കു​മെ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് കാ​റ്റ​റിം​ഗ് ഉ​ട​മ​യും ജി​ല്ലാ ട്ര​ഷ​റ​റു​മാ​യ വി​മ​ൽ​കു​മാ​ർ പ​റ​യു​ന്നു. ലോ​ൺ എ​ടു​ത്ത് കാ​റ്റ​റിം​ഗ് ആ​രം​ഭി​ച്ച ആ​ളാ​ണ് ഇ​ദ്ദേ​ഹം.