ജ​ല​സം​ഭ​ര​ണ നി​ർ​മി​തി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും ഭ​ര​ണാ​നു​മ​തി‌
Wednesday, June 16, 2021 12:57 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ സ​മ​ഗ്ര ജ​ല​സം​ര​ക്ഷ​ണം ല​ക്ഷ്യം​വ​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ലെ ജ​ല​സം​ര​ക്ഷ​ണ നി​ർ​മി​തി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും പു​ന​ർ നി​ർ​മാ​ണ​ത്തി​നും കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ​നി​ന്ന് ഭ​ര​ണാ​നു​മ​തി​യാ​യി. ദേ​ല​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ സാ​ല​ത്ത​ടു​ക്ക-​മ​യ്യ​ളം വി​സി​ബി കം ​ബ്രി​ഡ്ജി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 38.8 ല​ക്ഷം രൂ​പ​യും അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​വ​ര​മ്പ​ത്ത് വി​സി​ബി കം ​ട്രാ​ക്ട​ർ​വേ​ക്ക് പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി 29.60 ല​ക്ഷം രൂ​പ​യും, പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ത​ച്ചി​ര​വ​ള​പ്പ് വി​സി​ബി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 44.2 ല​ക്ഷം രൂ​പ​യും, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണോ​ത്ത് വി​സി​ബി​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 11 ല​ക്ഷം രൂ​പ​യും, അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ണ്ണോ​ട്ട് ചി​ത്താ​രി തോ​ടി​ന് കു​റു​കെ ഒ​റ​വ​ങ്ക​ര​യി​ൽ വി​സി​ബി കം ​ട്രാ​ക്ട​ർ​വേ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 49.5 ല​ക്ഷം രൂ​പ​യും, മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല്ലം അ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള​ള വി​സി​ബി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 25 ല​ക്ഷം രൂ​പ​യും, ബെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​മ്പ​ടേ-​കോ​യ​ങ്കോ​ട് വി​സി​ബി​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 14.30 ല​ക്ഷം രൂ​പ​യും, കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചൂ​രി​ത്തോ​ട് വി​സി​ബി കം ​ബ്രി​ഡ്ജ് ന​വീ​ക​ര​ണ​ത്തി​നാ​യി 15.20 ല​ക്ഷം രൂ​പ​യും, തൊ​ടു​പാ​നം വി​സി​ബി കം ​ബ്രി​ഡ്ജ് ന​വീ​ക​ര​ണ​ത്തി​നാ​യി 20 ല​ക്ഷം രൂ​പ​യും ആ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
ഒ​മ്പ​ത് ന​ദി​ക​ളും മൂ​ന്ന് ചെ​റു​ന​ദി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ചെ​റു​നീ​ർ​ച്ചാ​ലു​ക​ളും കൈ​ത്തോ​ടു​ക​ളു​മു​ള്ള ജി​ല്ല മ​ഴ അ​വ​സാ​നി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജ​ല​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ൽ അ​ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ ജ​ല​സം​ഭ​ര​ണ നി​ർ​മി​തി​ക​ളു​ടെ ന​വീ​ക​ര​ണ​വും പു​ന​ർ​നി​ർ​മാ​ണ​വും ന​ട​ത്തു​ന്ന​ത് ജി​ല്ല​യു​ടെ സ​മ​ഗ്ര ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് വ​ള​രെ​യ​ധി​കം ഉ​പ​കാ​ര​പ്ര​ദ​മാ​കും. ജി​ല്ല​യു​ടെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും ജ​ല​സേ​ച​ന​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​ത്. ജ​ല​സം​ര​ക്ഷ​ണ നി​ർ​മി​തി​ക​ളു​ടെ ന​വീ​ക​ര​ണ​വും പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​ത് ചെ​റു​കി​ട ജ​ല​സേ​ച​ന വി​ഭാ​ഗം എ​ക്‌​സി.​എ​ൻ​ജി​നി​യ​ർ ആ​ണ്.
ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല ക​മ്മി​റ്റി​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ജി​ല്ല​യു​ടെ സ​മ​ഗ്ര ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​സം​ഭ​ര​ണ നി​ർ​മി​തി​ക​ളു​ടെ ന​വീ​ക​ര​ണം, പു​ന​ർ​നി​ർ​മാ​ണം എ​ന്നി​വ​യ്‌​ക്കൊ​പ്പം ചെ​ല​വ് കു​റ​ഞ്ഞ​തും എ​ളു​പ്പം സാ​ധ്യ​മാ​യ​തു​മാ​യ റിം​ഗ് ചെ​ക്ക്ഡാ​മു​ക​ളു​ടെ നി​ർ​മാ​ണം, പു​ഴ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി ജ​ല​ക്ഷാ​മ ല​ഘൂ​ക​ര​ണ​ത്തി​നാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ടെ​ൻ​ഡ​ർ ചെ​യ്ത് ആ​രം​ഭി​ക്കു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി. രാ​ജ്‌​മോ​ഹ​ൻ അ​റി​യി​ച്ചു.