മീ​ൻ​ലോ​റി​യി​ൽ ഒളിപ്പിച്ചു ക​ട​ത്തി​യ 2,100 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി
Thursday, June 17, 2021 1:12 AM IST
ബേ​ക്ക​ൽ: മീ​ൻ വ​ണ്ടി​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 2100 ലി​റ്റ​ർ സ്പി​രി​റ്റു​മാ​യി ര​ണ്ടു​പേ​രെ ബേ​ക്ക​ൽ എ​സ്ഐ. കെ.​പി. അ​നി​ൽ ബാ​ബു​വും സം​ഘ​വും അ​റ​സ്റ്റു ചെ​യ്തു. മ​ഞ്ചേ​ശ്വ​രം തു​മി​നാ​ടി​യി​ലെ മു​ബാ​റ​ക്ക് (30 ), ഇ​മ്രാ​ൻ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ണ്ടി​ക്കു​ള്ളി​ലെ ഫ്രീ​സ​റി​ൽ മീ​ൻ ബോ​ക്സു​ക​ൾ​ക്കി​ട​യി​ൽ 35 ലി​റ്റ​റി​ന്‍റെ 60 ക​ന്നാ​സു​ക​ളി​ൽ സൂ​ക്ഷി​ച്ച സ്പി​രി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്.
സ്പി​രി​റ്റ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കെ​എ​ൽ​എ 19 എ​ഡി 2031 ന​മ്പ​ർ മീ​ൻ ലോ​റി​യും പി​ടി​ച്ചെ​ടു​ത്തു. ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്നു കോ​ഴി​ക്കോ​ടേ​യ്ക്ക് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു സ്പി​രി​റ്റ്. എ​ന്നാ​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​പ്പോ​ൾ നി​ർ​ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.45 ഒാ​ടെ പാ​ല​ക്കു​ന്നി​ൽ വ​ച്ച് എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്. ഡ്രൈ​വ​ർ സി​പി​ഒ സ​ജി​ത്ത്, കെ.​ആ​ർ. നി​ഖി​ൽ, പ്ര​ശാ​ന്ത് എ​ന്നി​വ​രും എ​സ്ഐ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.