കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്
Thursday, June 17, 2021 1:25 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ഗ​ണ​പ​തി​പ്പു​റ​ത്തി​ന് സ​മീ​പം കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ​ക്കും കൊ​ട്ടി​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ കൊ​ട്ടി​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​സ​രു​ൺ​ഘോ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു(18)​ര​ജി​ത്ത്(42)​ജ​യ്‌​മോ​ൻ(24),വി​ജ​യ​ൻ(25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.45 ഓ​ടെ​യാ​ണ് അ​പ​ക​ടം. കൊ​ട്ടി​യൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ൽ ഗ​ണ​പ​തി​പ്പു​റ​ത്ത് വ​ച്ച് കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റു​ക​ൾ ഇ​രു​വ​ശ​ത്തേ​ക്ക് തെ​റി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ കാ​റു​ക​ളു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.