മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കി തോ​മാ​പു​രം എ​ല്‍​പി സ്‌​കൂ​ള്‍
Friday, June 18, 2021 12:28 AM IST
ചി​റ്റാ​രി​ക്ക​ല്‍: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും ഫോ​ണു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 'സ് മാ​ര്‍​ട്ട് ഫോ​ണ്‍ ച​ല​ഞ്ച്-​കൂ​ടെ​യു​ണ്ട് ഞ​ങ്ങ​ള്‍' എ​ന്ന പേ​രി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍, പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, തോ​മാ​പു​രം സ്‌​കൂ​ളി​ലെ 1999 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച്, പി​ടി​എ, മ​റ്റ് അ​ഭ്യൂ​ദ​യ​കാം​ഷി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​തി​നാ​യു​ള്ള തു​ക സ​മാ​ഹ​രി​ച്ച​ത്.
മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട്, ര​ക്ഷി​താ​ക്ക​ള്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ബെ​റ്റ്‌​സി ജോ​സ​ഫി​ന് പ​തി​ന​ഞ്ചോ​ളം പു​തി​യ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ കൈ​മാ​റി. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ജെ​സി ജോ​ര്‍​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി​ബി സെ​ബാ​സ്റ്റ്യ​ന്‍, ഇ​ന്ദു ജ​യിം​സ്, സാ​ലി ടോം​സ്, ധ​ന്യ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.