കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി
Sunday, June 20, 2021 3:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ന​ഗ​ര​സ​ഭ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
പൊ​തു​പ​രി​പാ​ടി​ക​ള്‍, വി​വാ​ഹം, പി​റ​ന്നാ​ള്‍ ആ​ഘോ​ഷം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, മ​റ്റ് വി​ശേ​ഷ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ത്തു​മ്പോ​ള്‍ ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്നും പോ​ലീ​സി​ല്‍​നി​ന്നും അ​നു​മ​തി​പ​ത്രം നി​ര്‍​ബ​ന്ധ​മാ​ക്കി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കും. നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.
വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, കു​ഞ്ഞു​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍​നി​ന്നും ആ​ഘോ​ഷ​ങ്ങ​ളി​ല്‍​നി​ന്നും മാ​റി​നി​ല്‍​ക്ക​ണം. ക​ട​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും എ​സി ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സു​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, ഗ്രൗ​ണ്ടു​ക​ള്‍, മാ​ര്‍​ക്ക​റ്റ്, ബീ​ച്ചു​ക​ള്‍, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചു.
ഓ​ഡി​റ്റോ​റി​യം, ഹാ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ 20 പേ​ര്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ. കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യം, പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. ന​ഗ​ര​സ​ഭ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. മ​ത്സ്യ, മാം​സ ക​ച്ച​വ​ടം രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ അ​നു​വ​ദി​ക്കും. ത​ട്ടു​ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്ററ​ന്‍റു​ക​ള്‍ എ​ന്നി​വ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടു​ള്ളു. ഓ​പ്പ​ണ്‍ ജി​മ്മു​ക​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാ​നും അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്കാ​നും സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, ഹോ​സ്ദു​ര്‍​ഗ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ മ​ണി, ജി​ല്ലാ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ച​ന്ദ്ര​മോ​ഹ​ന്‍, എം​എ​ല്‍​എ​യു​ടെ പ്ര​തി​നി​ധി സി.​കെ. ബാ​ബു​രാ​ജ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി.​വി. ര​മേ​ശ​ന്‍, സി.​കെ. അ​ഷ​റ​ഫ്, എം. ​ബ​ല്‍​രാ​ജ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​കെ. ഗി​രി​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.