കി​റ്റു​ക​ൾ നല്കി കെ​എ​സ്എ​സ്പി​എ
Monday, June 21, 2021 12:52 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ നി​ര​ത്തും​ത്ത​ട്ട് കോ​ള​നി​യി​ല്‍ കോ​വി​ഡ് മൂ​ലം ദു​രി​ത​ത്തി​ലാ​യ 35 കു​ടും​ബ​ങ്ങ​ള്‍​ക്ക് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹാ​യ​മെ​ത്തി​ച്ചു.
പ​ച്ച​ക്ക​റി​ക​ളും ഉ​ണ​ക്ക മ​ത്സ്യ​വു​മ​ട​ങ്ങു​ന്ന ഒ​രു കി​റ്റും വെ​ളി​ച്ചെ​ണ്ണ, പ​ഞ്ച​സാ​ര, പ​യ​ര്‍, ചാ​യ​പ്പൊ​ടി മു​ത​ലാ​യ​വ അ​ട​ങ്ങു​ന്ന മ​റ്റൊ​രു കി​റ്റു​മാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും എ​ത്തി​ച്ചു​ന​ല്‍​കി​യ​ത്. കി​റ്റു​ക​ള്‍ കെ​എ​സ്എ​സ്പി​എ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​സ​ഫ് പ​ഞ്ചാ​യ​ത്തം​ഗം ബാ​ല​ച​ന്ദ്ര​ന് കൈ​മാ​റി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ബ്ര​ഹാം, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ശാ​ന്ത​മ്മ ഫി​ലി​പ്പ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. തോ​മ​സ്, സെ​ക്ര​ട്ട​റി മാ​ത്യു സേ​വ്യ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​ലി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.