ക​ടു​മേ​നി ഗ്യാ​സ് ശ്മ​ശാ​ന​ത്തി​ല്‍ ഓ​പ്പ​റേ​റ്റ​റു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ന്‍
Monday, June 21, 2021 12:52 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ടു​മേ​നി ഗ്യാ​സ് ശ്മ​ശാ​ന​ത്തി​ല്‍ നി​സ്വാ​ർ​ഥ സേ​വ​ന​മാ​യി ഓ​പ്പ​റേ​റ്റ​റു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​സാ​ദ് ക​ടു​മേ​നി. ഓ​പ്പ​റേ​റ്റ​റാ​യ ജീ​വ​ന​ക്കാ​ര​ന് അ​പ​ക​ടം സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജോ​ലി​ക്ക് വ​രാ​ന്‍ പ​റ്റാ​താ​യ​തോ​ടെ ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ലാ​കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ന്‍ പ്ര​സാ​ദ് മു​ന്നോ​ട്ടു​വ​ന്ന​ത്.
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ള്‍​പ്പെ​ടെ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ര​ണ്ടോ മൂ​ന്നോ മൃ​ത​ദേ​ഹ​ങ്ങ​ളെ​ങ്കി​ലും ക​ടു​മേ​നി ഗ്യാ​സ് ശ്മ​ശാ​ന​ത്തി​ല്‍ ദ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്നു​ണ്ട്. അ​ടു​ത്തു​ള്ള വെ​സ്റ്റ് എ​ളേ​രി, ബ​ളാ​ല്‍, കി​നാ​നൂ​ര്‍ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നും ഈ​സ്റ്റ് എ​ളേ​രി ഗ്യാ​സ് ശ്മ​ശാ​ന​ത്തി​ലേ​ക്ക് മൃ​ത​ദേ​ഹ​ങ്ങ​ളെ​ത്തു​ന്നു​ണ്ട്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു പോ​ലും മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍റെ അ​ഭാ​വം​മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​ക​രു​തെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ലി​ന്‍റെ നി​ല​പാ​ട്.
ഇ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​അം​ഗം കൂ​ടി​യാ​യ പ്ര​സാ​ദ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​യ​ത്. ഇ​തോ​ടെ രാ​ത്രി ഏ​റെ വൈ​കി​യാ​ല്‍​പോ​ലും ശ്മ​ശാ​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പു​വ​രു​ത്താ​നാ​യി. ക​ടു​മേ​നി​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് പ്ര​സാ​ദ്.

ക​ടു​മേ​നി​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ന്ന പ്ര​സാ​ദ് ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള്ള​വ​രെ​യും രോ​ഗ​ല​ക്ഷ​ണ​മു​ള്ള നി​ര്‍​ധ​ന​രാ​യ​വ​രെ​യും ത​ന്‍റെ ഓ​ട്ടോ​യി​ല്‍ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ചും സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നും മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നു.