കോ​വി​ഡ് ഭീ​തി; ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Monday, June 21, 2021 12:54 AM IST
ക​ണ്ണൂ​ർ: കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി 30 മു​ത​ൽ ഓ​ഫ്‌​ലൈ​നാ​യി ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റു​ഡ​ന്‍റ്സ് ക​ള​ക്‌​ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഇ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്തും വി​വി​ധ കോ​ള​ജു​ക​ൾ​ക്കു മു​ന്നി​ലും പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കും.​അ​ന്നേ​ദി​വ​സം വീ​ടു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​രാ​ഹാ​ര​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്യും.
യു​ജി, പി​ജി അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി മു​ൻ സെ​മ​സ്റ്റ​റു​ക​ളി​ലെ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി ഉ​ട​ൻ ഫ​ലം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടു ഡോ​സ് വാ​ക്സി​നേ​ഷ​നു​ശേ​ഷം മാ​ത്രം പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.
വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ല​ട​ക്കം തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സ​ര​ങ്ങ​ളാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഓ​ഫ്‌​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന പി​ടി​വാ​ശി​മൂ​ലം ന​ഷ്ട​മാ​കു​ന്ന​ത്. മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​മെ​ടു​ക്കു​ന്ന കാ​ല​താ​മ​സം മൂ​ലം അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​കും.
സം​സ്ഥാ​ന​ത്തെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​സൗ​ക​ര്യം പോ​ലും ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ​യാ​ണ് പ​രീ​ക്ഷാ പ്ര​ഖ്യാ​പ​ന​വു​മാ​യി യൂ​ണി​വേ​ഴ്സി​റ്റി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​ക്ലേ​ശം ഉ​ണ്ടാ​കും. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​തു​വാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ എ​ങ്ങ​നെ ഒ​രു​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും യൂ​ണി​വേ​ഴ്സി​റ്റി ഇ​തു​വ​രെ വ്യ​ക്ത​ത ന​ൽ​കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ സെ​മ​സ്റ്റ​റി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​കം പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് യൂ​ണി​വേ​ഴ്‌​സി​റ്റി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല.
മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​ൻ രാ​ജ്യം ത​യാ​റെ​ടു​ക്കു​ന്ന വേ​ള​യി​ൽ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യു​മാ​യി യൂ​ണി​വേ​ഴ്സി​റ്റി​യും സ​ർ​ക്കാ​രും മു​ന്നോ​ട്ടു​പോ​കു​ന്ന​ത് വ​ൻ​തോ​തി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് വ​ഴി​വ​യ്ക്കു​ക​യും നി​ര​വ​ധി ജീ​വ​നു​ക​ൾ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യും. ഓ​ൺ​ലൈ​നാ​യി നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹ്യ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി​ക്കൊ​ണ്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക്ഷോ​ഭ​രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന​തെ​ന്ന് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റു​ഡ​ന്‍റ​സ് ക​ള​ക്‌​ടീ​വ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.