യൂ​ത്ത് ലീ​ഗ് മാ​ർ​ച്ച് ന​ട​ത്തി
Tuesday, June 22, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​യ​മ​നം ന​ൽ​കി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​സീ​സ് ക​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഹീ​ർ ആ​സി​ഫ്, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഷ്റ​ഫ് എ​ട​നീ​ർ, ടി.​ഡി.​ക​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​രം​ഭം തു​ട​ങ്ങാ​ൻ അ​വ​സ​രം

കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന ഒ​രു വി​ല്ലേ​ജി​ൽ ഒ​രു വ്യ​വ​സാ​യ സം​രം​ഭം പ​ദ്ധ​തി​യി​ൽ സം​രം​ഭം തു​ട​ങ്ങാ​ൻ അ​വ​സ​രം.
25000 രൂ​പ മു​ത​ൽ 25 ല​ക്ഷം രൂ​പ വ​രെ മു​ത​ൽ മു​ട​ക്കു​ള്ള, കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച വ്യ​വ​സാ​യ സം​ര​ഭ​ങ്ങ​ൾ​ക്ക് 35 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ല​ഭി​ക്കും. കോ​വി​ഡ് കാ​ല​ത്ത് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് വ്യ​വ​സാ​യ സം​രം​ഭ​ക​രാ​കാ​നും തൊ​ഴി​ൽ ദാ​താ​വാ​കാ​നും സൗ​ക​ര്യം ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 40 ശ​ത​മാ​ന​മാ​ണ് സ​ബ്സി​ഡി. വി​വ​ര​ങ്ങ​ൾ​ക്ക് ആ​ന​ന്ദാ​ശ്ര​മം രാം​ന​ഗ​റി​ലെ ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 04672200585