മ​രി​ച്ചവരുടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ജോ​ലി ന​ല്‍​ക​ണം: ധീ​വ​ര​സ​ഭ
Tuesday, July 6, 2021 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​ള്ളം മ​റി​ഞ്ഞ് മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്ന് ധീ​വ​ര​സ​ഭ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ര്‍​ഗോ​ഡ് ക​സ​ബ ഹാ​ര്‍​ബ​ര്‍ അ​പ​ക​ട​മു​ക്ത​മാ​കാ​ത്ത​ത് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. 30 കോ​ടി രൂ​പ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഫ​ണ്ടി​ല്‍​നി​ന്ന് ന​ല്‍​കി​യെ​ങ്കി​ലും പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ 140 കോ​ടി രൂ​പ​യെ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. കീ​ഴൂ​ര്‍ ക​ട​പ്പു​റ​ത്ത് 50 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ആ​റു വ​ർ​ഷ​മാ​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല.

ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ല്‍ വി​ല​പ്പെ​ട്ട മൂ​ന്നു ജീ​വ​ന്‍ ന​ഷ്ട​മാ​കി​ല്ലാ​യി​രു​ന്നു​വെ​ന്ന് ധീ​വ​ര​സ​ഭ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. താ​ത്കാ​ലി​ക ര​ക്ഷാ​ബോ​ട്ട് സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ചെ​യ്യേ​ണ്ട ജോ​ലി​ക്കാ​ര്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​രു​ന്ന​തി​നാ​ല്‍ ഒ​ന്നും ന​ട​ന്നി​ല്ലെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​എ​സ്. ബാ​ല​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് സോ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ന്‍, കെ. ​സു​നി, ജി. ​രാ​ജേ​ഷ്, വി.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, മു​ട്ട​ത്ത് രാ​ഘ​വ​ന്‍, കെ. ​മ​നോ​ഹ​ര​ന്‍, കെ. ​ശം​ഭു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.