ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി സ്റ്റാ​ര്‍ വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ
Wednesday, July 21, 2021 1:21 AM IST
കൊ​ന്ന​ക്കാ​ട്: പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത് സ​മൂ​ഹ​ത്തി​ന് മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ന​ല്‍​കാ​ന്‍ ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി ഇ​രു​ന്നൂ​റോ​ളം പേ​ര​ട​ങ്ങി​യ സ്റ്റാ​ര്‍ വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ. മാ​ര​ക രോ​ഗം പി​ടി​പെ​ട്ട് അ​ച്ഛ​ന്‍ മ​രി​ച്ച​തി​ന് പി​ന്നാ​ലെ അ​മ്മ​യും രോ​ഗ​ബാ​ധി​ത​യാ​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ യു​വാ​വി​ന് സ​ഹാ​യ​മാ​യി കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വ​രൂ​പി​ച്ച 20,000 രൂ​പ​യു​ടെ ചെ​ക്ക് കൊ​ന്ന​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് എ​സ്‌​ഐ വി​ജ​യ​കു​മാ​ര്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തം​ഗം മോ​ന്‍​സി ജോ​യി​ക്ക് കൈ​മാ​റി. ഷാ​ജി തൈ​ല​മാ​ന​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​ന്‍, സ​ജി​ത് ദേ​വ്, ദി​ബാ​ഷ് ത​ത്ത​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.