ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി കൈ​കോ​ര്‍​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Thursday, July 22, 2021 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​തി​നാ​യി ശ്രീ ​നാ​രാ​യ​ണ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി കൈ​കോ​ര്‍​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 500 സ്ത്രീ​ക​ളെ പ്ര​ത്യേ​ക ഫൗ​ണ്ടേ​ഷ​ന്‍ കോ​ഴ്‌​സി​നോ​ടൊ​പ്പം ബി​രു​ദ​ധാ​രി​ക​ളാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കു​ടും​ബ​ശ്രീ, സാ​ക്ഷ​ര​ത മി​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ക്കും.
പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ശ്രീ ​നാ​രാ​യ​ണ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​മു​ബാ​റ​ക് പാ​ഷ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ശ​കു​ന്ത​ള, ഗീ​താ​കൃ​ഷ്ണ​ന്‍, എ​സ്.​എ​ന്‍. സ​രി​ത, ഷി​നോ​ജ് ചാ​ക്കോ, ജാ​സ്മി​ന്‍ ക​ബീ​ര്‍, സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ര്‍, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി. ത​മ്പാ​ന്‍, കു​ടും​ബ​ശ്രീ ഡി​എം​സി ടി.​ടി. സു​രേ​ന്ദ്ര​ന്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​ജ​ന്‍ പു​ന്നാ​ട്, ആ​സൂ​ത്ര​ണ സ​മി​തി അം​ഗം കെ.​ജി. വി​ദ്യാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.