മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ യാ​ത്രാ​ദു​രി​തം രൂ​ക്ഷ​ം
Thursday, July 22, 2021 1:04 AM IST
aവെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വും​മൂ​ലം സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ മി​ക്ക​വ​യും ഓ​ട്ടം നി​ര്‍​ത്തി​യ​തോ​ടെ മ​ല​യോ​ര​ത്ത് യാ​ത്രാ​ദു​രി​തം രൂ​ക്ഷ​മാ​കു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി, പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കും കാ​ഞ്ഞ​ങ്ങാ​ട്, ചെ​റു​പു​ഴ, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും എ​ത്താ​ന്‍ മി​ക്ക​പ്പോ​ഴും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശ്ര​യം. കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ മ​ല​യോ​ര​ത്തെ പ​ല റൂ​ട്ടു​ക​ളി​ലും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​വ​യു​ടെ സ​മ​യ​ത്തി​ന​നു​സ​രി​ച്ച് ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ മ​ല​യോ​ര ജ​ന​ത.
നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സു​ക​ളി​ല്‍ പ​ല​തും പു​ന​രാ​രം​ഭി​ക്കാ​തെ മ​ല​യോ​ര​മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യും ചെ​യ്യു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍​നി​ന്നും ഇ​പ്പോ​ള്‍ മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ മാ​ലോം-​ചെ​റു​പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ളി​ല്‍ ഒ​ന്നു​പോ​ലും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഈ ​റൂ​ട്ടി​ല്‍ നേ​ര​ത്തേ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സും ഇ​പ്പോ​ള്‍ ഓ​ടു​ന്നി​ല്ല. പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍​നി​ന്നു​ള്ള ഒ​രേ​യൊ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​പ്പോ​ള്‍ ആ​ശ്ര​യം. ആ​ല​ക്കോ​ട്, ജോ​സ്ഗി​രി-​രാ​ജ​ഗി​രി പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ചെ​റു​പു​ഴ-​മാ​ലോം-​വെ​ള്ള​രി​ക്കു​ണ്ട്-​കാ​ലി​ച്ചാ​ന​ടു​ക്കം-​ചെ​മ്മ​ട്ടം വ​യ​ല്‍-​ജി​ല്ലാ ആ​ശു​പ​ത്രി വ​ഴി ബ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഏ​റെ​ക്കാ​ല​മാ​യി ഉ​ള്ള​താ​ണ്.
കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ജി​ല്ല​യി​ല്‍ മ​ല​യോ​ര ഡി​പ്പോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഏ​റെ​ക്കാ​ല​മാ​യി മു​ഴ​ങ്ങി​ക്കേ​ള്‍​ക്കു​ന്ന​താ​ണ്. എ​ന്നാ​ല്‍ നി​ല​വി​ലു​ള്ള റൂ​ട്ടു​ക​ളി​ല്‍ തി​ക​ച്ച് ഓ​ടി​ക്കാ​ന്‍ പോ​ലും ബ​സു​ക​ളി​ല്ലെ​ന്ന പ്ര​ശ്‌​ന​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​ല​ബാ​റി​ലെ ഡി​പ്പോ​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ അ​നു​വ​ദി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ​യും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ക​യാ​ണ്.