പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്
Thursday, July 22, 2021 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട് :കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത്, കൊ​വ്വ​ല്‍​സ്റ്റോ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്.
കൊ​വ്വ​ല്‍ സ്റ്റോ​റി​ലെ ശ​ശി​യു​ടെ മ​ക​ന്‍ ദേ​വാ​ദ​ര്‍​ശ് (ഒ​ന്പ​ത്), ആ​വി​ക്ക​ര സ്വ​ദേ​ശി മ​ന്‍​സൂ​ര്‍ (46), ചെ​റു​വ​ത്തൂ​രി​ലെ ലോ​ഹി​താ​ക്ഷ​ന്‍ (45 ), ആ​വി​ക്ക​ര​യി​ലെ ഷാ​ലു​പ്രി​യ (20) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ദേ​വാ​ദ​ര്‍​ശി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ ജി​ല്ലാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.