മ​ത്സ്യ​ക്കൃഷി വി​ള​വെ​ടു​പ്പ് ന​ട​ത്തിa
Thursday, July 22, 2021 1:05 AM IST
ചെ​റു​പു​ഴ: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ കു​ള​ത്തി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്തി​യ​വ​രു​ടെ വി​ള​വെ​ടു​പ്പി​ന്‍റെ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം മീ​ന്തു​ള്ളി​യി​ൽ റോ​യി മാ​തു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു. ഫി​ഷ​റീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​ഖി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി മാ​ത്യു പ്ര​സം​ഗി​ച്ചു.
ര​ണ്ട് സെ​ന്‍റ് സ്ഥ​ല​ത്ത് പ​ടു​താ​കു​ളം നി​ർ​മി​ച്ചാ മീ​ൻ വ​ള​ർ​ത്തി​യ​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ 2020-21 പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ക​ർ​ഷ​ക​ർ മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ആ​സാം വാ​ള, തി​ലോ​പ്പി​യ തു​ട​ങ്ങി​യ മ​ൽ​സ്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യു​ന്ന​ത്. മ​ത്സ്യ​ക​ർ​ഷ​ക​രെ ഒ​രു​മി​ച്ച് ചേ​ർ​ത്ത് വി​പ​ണ​ന​മേ​ഖ​ല​ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.