കാ​ഞ്ഞ​ങ്ങാ​ട്ടെ ക​വ​ര്‍​ച്ചാ​ പ​ര​മ്പ​ര​: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, July 23, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ര​ങ്ങേ​റി​യ ക​വ​ര്‍​ച്ചാ പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ ഹൊ​സ്ദു​ര്‍​ഗ് എ​സ്ഐ കെ.​പി. സ​തീ​ഷ്‌​കു​മാ​റും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്തു. മാ​വു​ങ്കാ​ല്‍ കാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ എ​സ്. മ​നു (35), നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്തെ വി.​കെ. ഷാ​ന​വാ​സ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു​പേ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ക​വ​ര്‍​ച്ച ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.


ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി മാ​വു​ങ്കാ​ലി​ലെ സം​ഗീ​തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തു​ള്ള സെ​ല്‍ മൊ​ബൈ​ല്‍ ക​ട​യി​ല്‍​നി​ന്നും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പും പെ​ന്‍​ഡ്രൈ​വു​ക​ളും ഉ​ള്‍​പ്പെ​ടെ 1,07,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്ത​ത്. അ​ന്നു​ത​ന്നെ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി നൗ​ഷാ​ദി​ന്‍റെ ഫാ​ല്‍​കോ ട​വ​റി​ലു​ള്ള ഫ്രീ​ക്ക് ജെ​ന്‍റ്സ് ക​ള​ക്ഷ​ന്‍​സി​ല്‍​നി​ന്നും 15,000 ത്തോ​ളം വി​ല​വ​രു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ടു​പ്പു​ക​ളും പാ​ന്‍റ്സും മേ​ശ​വ​ലി​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 5,000 രൂ​പ​യും തൊ​ട്ട​ടു​ത്തു​ള്ള കാ​സ​ര്‍​ഗോ​ഡ് പാ​ണ​ല​ത്തെ ഗ​ഫൂ​റി​ന്‍റെ മ​ര്‍​സ ലേ​ഡീ​സ് ക​ള​ക്ഷ​ന്‍​സി​ല്‍​നി​ന്നും 10,000 ത്തോ​ളം രൂ​പ വ​രു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ടു​പ്പു​ക​ളും 10,000 രൂ​പ​യും ക​വ​ര്‍​ന്നു. ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ പി​ന്നി​ലെ പൊ​യ്യ​ക്ക​ര രാ​ഘ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ്‌​ജെ മെ​ഡി​ക്ക​ല്‍​സി​ല്‍​നി​ന്നും 700 രൂ​പ​യും ചു​മ​യ്ക്കു​ള്ള സി​റ​പ്പും ദു​ര്‍​ഗ ഹൈ​സ്‌​കൂ​ള്‍ റോ​ഡി​ലെ മാ​വു​ങ്കാ​ല്‍ സ്വ​ദേ​ശി ജ​യ​പ്ര​കാ​ശ​ന്‍റെ നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍​സി​ല്‍​നി​ന്നും 150 രൂ​പ​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്.