ജി​ല്ല​യി​ല്‍ ര​ണ്ട് വാ​ര്‍​ഡു​ക​ള്‍ കൂ​ടി മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാക്കി
Saturday, July 24, 2021 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ൽ മു​പ്പ​തോ അ​തി​ല​ധി​ക​മോ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ര​ണ്ട് വാ​ര്‍​ഡു​ക​ള്‍ കൂ​ടി മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡ് പൂ​ര്‍​ണ​മാ​യും പ​ന​ത്ത​ടി മൂ​ന്നാം വാ​ര്‍​ഡി​ല്‍ കോ​യ​ത്ത​ടു​ക്ക എ​സ്ടി കോ​ള​നി​ക്ക് ര​ണ്ടു​കി​ലോ മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​രു​ന്ന ഭാ​ഗ​ങ്ങ​ളു​മാ​ണ് മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യ​ത്. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ്, ചെ​റു​വ​ത്തൂ​ര്‍ അ​ഞ്ചാം വാ​ര്‍​ഡ്, കി​നാ​നൂ​ര്‍ -ക​രി​ന്ത​ളം ഏ​ഴാം വാ​ര്‍​ഡ്, കോ​ടോം-​ബേ​ളൂ​രി​ലെ മൂ​ന്ന്, 13 വാ​ര്‍​ഡു​ക​ള്‍, പ​ള്ളി​ക്ക​ര​യി​ലെ 12-ാം വാ​ര്‍​ഡ്, കു​മ്പ​ള​യി​ലെ 16-ാം വാ​ര്‍​ഡ്, പ​ന​ത്ത​ടി​യി​ലെ അ​ഞ്ചാം വാ​ര്‍​ഡ് എ​ന്നി​വ​യും മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി തു​ട​രും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡി ​വി​ഭാ​ഗ​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട ത​ര​ത്തി​ലു​ള്ള ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ടു​വീ​ടാ​ന്ത​രം പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​സാ​ധ്യ​ത സം​ശ​യി​ക്കു​ന്ന വ്യ​ക്തി​ക​ളെ നി​ര്‍​ബ​ന്ധ​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ന്‍ വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​വ​ല​ലോ​ക​നം ന​ട​ത്തി ഇ​വ​യെ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കും.
കാ​ഞ്ഞ​ങ്ങാ​ട്
ഇ​ന്നും നാ​ളെ​യും
സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നും നാ​ളെ​യും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​രം പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ കെ.​വി. സു​ജാ​ത അ​റി​യി​ച്ചു. മെ​ഡി​ക്ക​ല്‍ ഷോ​പ്പ്, പാ​ല്‍, ഹോ​ട്ട​ല്‍ ഒ​ഴി​കെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന മ​റ്റൊ​രു ക​ട​യും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കും മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​യി കൂ​ട്ട പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
793 പേ​ര്‍​ക്ക് കൂ​ടി
കോ​വി​ഡ്, 651 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 793 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.6. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 651 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി. നി​ല​വി​ല്‍ 6434 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 320 ആ​യി ഉ​യ​ര്‍​ന്നു. 1,01,246 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 93,997 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
വീ​ടു​ക​ളി​ല്‍ 28,263 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,247 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 29,510 പേ​രാ​ണ്. പു​തി​യ​താ​യി 1,664 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 3,879 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 2,150 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 1,194 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 697 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 651 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.