ജി​ല്ല​യി​ല്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി
Sunday, July 25, 2021 1:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. അ​ല്ലെ​ങ്കി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കും.
പ​രി​ശോ​ധ​ന കു​റ​യു​ന്ന​താ​ണ് ജി​ല്ല​യി​ല്‍ ടി​പി​ആ​ര്‍ കൂ​ടു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി. കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു. ഡി ​കാ​റ്റ​ഗ​റി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കും. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നും പോ​ലീ​സി​നും സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​ട്ടു​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്, സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, എ​ഡി​എം എ.​കെ. ര​മേ​ന്ദ്ര​ന്‍, എ​എ​സ്പി ഹ​രി​ശ്ച​ന്ദ്ര നാ​യി​ക്, ഡി​എം​ഒ കെ.​ആ​ര്‍. രാ​ജ​ന്‍, ആ​ര്‍​ഡി​ഒ അ​തു​ല്‍ സ്വാ​മി​നാ​ഥ്, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.