ത്രി​വ​ർ​ണ പ​താ​ക​യു​മാ​യി കാ​ഷ്മീ​രി​ലേ​ക്ക് കാ​ൽ​ന​ട​യാ​ത്ര
Monday, July 26, 2021 1:11 AM IST
സ്വന്തം ലേഖകൻ
ന​ടു​വി​ൽ: കാ​ഷ്മീ​ർ കാ​ണാ​നും അ​തു​വ​ഴി ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ളെ അ​ടു​ത്ത​റി​യാ​നു​മാ​യി ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു യു​വാ​വി​ന്‍റെ കാ​ൽ ന​ട​യാ​ത്ര. സ​ലിം പി. ​പു​തി​യ​ക​ത്ത് (25) ആ​ണ് കാ​ഷ്മീ​രി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി യാ​ത്ര ന​ട​ത്തു​ന്ന​ത്. പ്ര​വാ​സി​യാ​യി​രു​ന്ന സ​ലിം കോ​വി​ഡി​നെ​ത്തു​ട​ർ​ന്നാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​മ്മ​യും സ​ഹോ​ദ​രി​മാ​രും കൈ​മാ​റി​യ ദേ​ശീ​യ പ​താ​ക​യു​മാ​യി യാ​ത്ര​യാ​രം​ഭി​ച്ച സ​ലിം ഒ​രാ​ഴ്ച കൊ​ണ്ട് ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലെ​ത്തി. പ​ക​ൽ-​രാ​ത്രി വ്യ​ത്യാ​സ​മി​ല്ലാ​തെ ന​ട​ക്കു​ക​യാ​ണ്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല കു​പ്ര​സി​ദ്ധ മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​ക്കാ​ര്യം ചോ​ദി​ച്ച​റി​ഞ്ഞ ലോ​റി ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രാ​യ ചി​ല​രും അ​ടു​ത്ത സു​ര​ക്ഷി​ത​സ്ഥ​ലം വ​രെ ലി​ഫ്റ്റ് ന​ൽ​കാ​റു​ണ്ട്.
ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ൽ​കി സ​ഹാ​യി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​മു​ണ്ട്. നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​പോ​യ ദേ​ശീ​യ പ​താ​ക കാ​ഷ്മീ​രി​ൽ ഉ​യ​ർ​ത്തി തി​രി​കെ നാ​ട്ടി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം മ​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം.