വാ​യ്പാ​തു​ക തി​രി​ച്ച​ട​ച്ചി​ല്ല; സി​പി​ഐ വ​നി​താ നേ​താ​വി​നെ​തി​രേ പ​രാ​തി
Tuesday, July 27, 2021 1:53 AM IST
ബ​ന്ത​ടു​ക്ക: മാ​രി​പ്പ​ടു​പ്പ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​ശ്വ​ര്യ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ പേ​രി​ല്‍ ഗ്രാ​മീ​ണ്‍ ബാ​ങ്കി​ല്‍​നി​ന്നെ​ടു​ത്ത വാ​യ്പാ തു​ക​യു​ടെ വി​ഹി​തം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന് സി​പി​ഐ വ​നി​താ നേ​താ​വി​നെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി. പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വ് ഷൈ​നി​ക്കെ​തി​രെ​യാ​ണ് മ​റ്റം​ഗ​ങ്ങ​ള്‍ ബേ​ഡ​കം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
2014 ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബ​ന്ത​ടു​ക്ക ഗ്രാ​മീ​ണ്‍ ബാ​ങ്കി​ല്‍​നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് സം​ഘ​ത്തി​ന്‍റെ പേ​രി​ല്‍ വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തി​ല്‍​നി​ന്നും 50,000 രൂ​പ ഷൈ​നി കൈ​പ്പ​റ്റി​യി​രു​ന്നു. മ​റ്റം​ഗ​ങ്ങ​ള്‍ കൃ​ത്യ​മാ​യി വാ​യ്പ തി​രി​ച്ച​ട​ച്ച​പ്പോ​ള്‍ ഷൈ​നി മാ​ത്രം ത​ന്‍റെ വി​ഹി​തം തി​രി​ച്ച​ട​ച്ചി​ല്ല. വാ​യ്പാ​തു​ക പൂ​ര്‍​ണ​മാ​യും തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നാ​ല്‍ കോ​വി​ഡ് കാ​ല​ത്ത് സം​ഘ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ള്‍​ക്കും പെ​ന്‍​ഷ​ന്‍ തു​ക​യോ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ വേ​ത​ന​മോ ആ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റു രീ​തി​യി​ലും ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നാ​വാ​ത്ത സ്ഥി​തി​യാ​യി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സം​ഘാം​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ 20 ന് ​ബേ​ഡ​കം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യൊ​ന്നും ഇ​ല്ലാ​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഭ​ര​ണ​ക​ക്ഷി വ​നി​താ നേ​താ​വി​നെ​തി​രേ ഇ​നി​യും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മാ​രി​പ്പ​ടു​പ്പ് യൂ​ണി​റ്റ് അ​റി​യി​ച്ചു.