കാ​ഞ്ഞ​ങ്ങാ​ട്ടെ ക​വ​ര്‍​ച്ചാ കേ​സു​ക​ളി​ല്‍ മു​ഖ്യ​പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Tuesday, July 27, 2021 1:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ ര​ണ്ടു​ക​ട​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പ​ണ​വും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. നി​ര​വ​ധി ക​വ​ര്‍​ച്ചാ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കാ​രാ​ട്ട് നൗ​ഷാ​ദ് (48), കൂ​ട്ടാ​ളി എ​റ​ണാ​കു​ളം സ്വ​ദേ​ശി ടോ​മി എ​ന്ന സി​ജോ ജോ​ര്‍​ജ് എ​ന്നി​വ​രെ​യാ​ണ് ഉ​ഡു​പ്പി​യി​ല്‍ വ​ച്ച് ഹൊ​സ്ദു​ര്‍​ഗ് എ​സ്‌​ഐ കെ.​പി. സ​തീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍​നി​ന്ന് 35 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ടു​ത്തു. കാ​ഞ്ഞ​ങ്ങാ​ട് ന​യാ ബ​സാ​റി​ലെ മ​ജ​സ്റ്റി​ക് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മൊ​ബൈ​ല്‍ ക​ട​യി​ലും ആ​ലാ​മി​പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ നീ​തി മെ​ഡി​ക്ക​ല്‍​സി​ലു​മാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ സ്വ​ദേ​ശി സ​ത്താ​റി​ന്‍റെ ഉ​ട​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൊ​ബൈ​ല്‍ ക​ട​യി​ല്‍ നി​ന്നും 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. സ​ര്‍​വീ​സി​ന് ഏ​ല്‍​പ്പി​ച്ച​വ​യു​ള്‍​പ്പെ​ടെ​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ലാ​പ്ടോ​പ്പു​ക​ള്‍, പ്രൊ​ജ​ക്ട​റു​ക​ള്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്ത​ത്. മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍​നി​ന്നും 70,000 രൂ​പ​യും ക​വ​ര്‍​ന്നു.

ഈ ​ക​വ​ര്‍​ച്ച​യ്ക്ക് ര​ണ്ടു​ദി​വ​സം മു​മ്പ് ഫാ​ല്‍​കോ ട​വ​റി​ലെ ഫ്രീ​ക്ക്, മ​ര്‍​സ എ​ന്നീ വ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​തും ഹൊ​സ്ദു​ര്‍​ഗ് പോ​ക്സോ കോ​ട​തി ജ​ഡ്ജി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ത്തി​യ​തും ഇ​തേ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്ന് ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ മ​നു, തൈ​ക്ക​ട​പ്പു​റ​ത്തെ ഷാ​ന​വാ​സ് എ​ന്നി​വ​രെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം​ചെ​യ്തു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മൊ​ബൈ​ല്‍ ക​ട​യി​ലും മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ലും ക​വ​ര്‍​ച്ച ന​ട​ന്ന​ത്. മൊ​ബൈ​ല്‍ ക​ട​യി​ലെ ക​വ​ര്‍​ച്ച​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നെ​ല്ലി​ക്ക​ട്ട എ​തി​ര്‍​ത്തോ​ടെ മു​ഹ​മ്മ​ദ് ഷെ​രീ​ഫി(40)​നെ ക​ഴി​ഞ്ഞ ദി​വ​സം മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യാ​ത്ര​ചെ​യ്യു​മ്പോ​ള്‍ വി​ദ്യാ​ന​ഗ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍​ക്ക് ചെ​റി​യൊ​രു വി​ഹി​തം കൈ​മാ​റി​യ​തി​നു​ശേ​ഷ​മാ​ണ് നൗ​ഷാ​ദും ടോ​മി​യും ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​ത്.

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ കെ.​പി. സ​തി​ഷ് കു​മാ​ര്‍, എ​എ​സ്‌​ഐ അ​ബൂ​ബ​ക്ക​ര്‍ ക​ല്ലാ​യി, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ നി​കേ​ഷ്, ജി​നേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ ഉ​ഡു​പ്പി​യി​ല്‍​നി​ന്നും പി​ടി​കൂ​ടി​യ​ത്.