അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ട​ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ദു​രി​ത​മാ​കു​ന്നു
Wednesday, July 28, 2021 1:08 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സി, ​ഡി കാ​റ്റ​ഗ​റി​യി​ല്‍​പ്പെ​ടു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ട​ച്ചി​ട്ട​ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ദു​രി​ത​മാ​കു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കും ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കും വേ​ണ്ടി അ​പേ​ക്ഷി​ക്കു​ന്ന​ത് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​യ​തി​നാ​ല്‍ ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍ തു​റ​ന്നി​ട്ടും ജ​ന​ങ്ങ​ള്‍​ക്ക് സേ​വ​നം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. വീ​ട്ടി​ല്‍ സ്വ​ന്ത​മാ​യി കം​പ്യൂ​ട്ട​ര്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത ക​ര്‍​ഷ​ക​ര​ട​ക്ക​മു​ള്ള​വ​ര്‍ നി​സ​ഹാ​യ​രാ​യി​ത്തീ​രു​ന്ന അ​വ​സ്ഥ​യാ​ണ്.
ഓ​ണ്‍​ലൈ​ന്‍ അ​ഡ്മി​ഷ​നും ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. നീ​റ്റ് പ​രീ​ക്ഷ​യ്ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ, പ്ല​സ്ടു പ്ര​വേ​ശ​ന​ത്തി​നു​വേ​ണ്ടി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍​നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, വി​വി​ധ കോ​ഴ്സു​ക​ള്‍​ക്കും പി​എ​സ്‌​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം യ​ഥാ​സ​മ​യം സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത നി​ല​യാ​ണ്. പ​ല​തി​നും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി അ​ടു​ക്കു​ക​യാ​ണ്.
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ അ​വ​ശ്യ സ​ര്‍​വീ​സാ​യി പ​രി​ഗ​ണി​ച്ച് സി, ​ഡി കാ​റ്റ​ഗ​റി​യി​ല്‍​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​വ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ചി​ല ജി​ല്ല​ക​ളി​ല്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലും ഇ​ത്ത​ര​ത്തി​ല്‍ ഒ​രു​ത്ത​ര​വു​ണ്ടാ​ക​ണ​മെ​ന്നാ​ണ് സം​രം​ഭ​ക​രു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.