രേ​ഖ​ക​ളി​ല്ലാ​ത്ത 24.88 ല​ക്ഷ​വു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
Friday, July 30, 2021 12:58 AM IST
കേ​ള​കം: ഓ​ണം സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​വൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് നെ​ടും​പൊ​യി​ൽ ഇ​രു​പ​ത്തി​നാ​ലാം മൈ​ലി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഇ​ന്നോ​വ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 24,88,000 രൂ​പ​യു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. ഇ​മ്രാ​ൻ ഖാ​ൻ (36), മു​ഹ​മ്മ​ദ് മു​ദാ​സി​ർ (35), മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ (37), മു​ഹ​മ്മ​ദ് രേ​ഹാ​ൻ(32) എ​ന്നി​വ​രെ​യാ​ണ് പേ​രാ​വൂ​ർ എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.
പ​ണം മ​ട്ട​ന്നൂ​രി​ലെ റി​യ​ൽ എ​സ്റ്റേ​റ്റു​കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി​ക​ൾ എ​ക്‌​സൈ​സി​ന് മൊ​ഴി ന​ൽ​കി. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ​യും പ​ണ​വും കാ​റും കേ​ള​കം പോ​ലീ​സി​ന് കൈ​മാ​റി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി​നു കൊ​യി​ല്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ. പ​ത്മ​രാ​ജ​ൻ, ജോ​ണി ജോ​സ​ഫ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​വി​ജ​യ​ൻ, വി.​എ​ൻ.​സ​തീ​ഷ് , വി.​സി​നോ​ജ് , ഉ​ത്ത​മ​ൻ മൂ​ല​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.