പാ​ൽ​ച്ചു​രം റോഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ കെ​സി​വൈ​എ​മ്മി​ന്‍റെ മ​നു​ഷ്യ​വേ​ലി
Friday, July 30, 2021 12:58 AM IST
കൊ​ട്ടി​യൂ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ൽ​ച്ചു​രം പാത മൂ​ന്നാം വ​ർ​ഷ​വും പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലെ മു​ള​വേ​ലി​ക​ൾ​ക്ക​രി​കി​ൽ മ​നു​ഷ്യ​വേ​ലി തീ​ർ​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്നു. കെ​സി​വൈ​എം പേ​രാ​വൂ​ർ, ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11 നാ​ണ് പ്ര​തി​ഷേ​ധം. പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ര​ട​ക്കം ഏ​റെ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ യു​വ​ജ​ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി ഏ​റെ ആ​ശ്ര​യി​ക്കു​ന്ന റോ​ഡ് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്തു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും സ​മ​ഗ്ര പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​തെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ല​പാ​ടു​ക​ൾ​ക്കു​മെ​തി​രേ​യാ​ണ് സ​മ​ര​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ ജോ​സ​ഫ് മാ​റു​കാ​ട്ടു​കു​ന്നേ​ൽ, മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത്ത​ട​ത്തി​ൽ, ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ, അ​ഖി​ൽ എ​ട​ത്താ​ഴെ, ജി​ബി​ൻ ത​യ്യി​ൽ, വി​മ​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.