കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ പ്ര​തി റി​മാ​ന്‍​ഡി​ല്‍
Saturday, July 31, 2021 2:55 AM IST
ബേ​ക്ക​ല്‍: ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദു​മ​യി​ലെ ലോ​ഡ്ജി​ല്‍​നി​ന്ന് മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.
പ​ള്ളി​ക്ക​ര പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി താ​ജു എ​ന്ന താ​ജു​ദീ​നെ(35)​യാ​ണ് ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ര​ണ്ട്) കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. കൊ​ണ്ടോ​ട്ടി​യി​ലെ അ​ന്‍​വ​റി​നെ(30)​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.
ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി സി.​കെ. സു​നി​ല്‍​കു​മാ​ര്‍, സി​ഐ പി. ​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് താ​ജു​ദീ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 28 ന് ​രാ​ത്രി​യാ​ണ് അ​ന്‍​വ​റി​നെ പ​ള്ള​ത്തെ ലോ​ഡ്ജി​ല്‍​നി​ന്ന് കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും 8,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​ത്. അ​ന്‍​വ​റി​നെ​യും കൊ​ണ്ട് ക​ര്‍​ണാ​ട​ക​യി​ലെ ഹാ​സ​ന്‍ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ സം​ഘ​ത്തെ ക​ര്‍​ണാ​ട​ക പൊ​ലീ​സ് ത​ട​യു​ക​യും അ​ന്‍​വ​റി​നെ​യും വാ​ഹ​ന​വും ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കേ​സി​ല്‍ ആ​കെ 12 പ്ര​തി​ക​ളാ​ണു​ള്ള​ത്. മ​റ്റ് പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.