കോവിഡ്: വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ം പ​രി​മി​ത​പ്പെ​ടു​ത്തും
Wednesday, August 4, 2021 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശം. ആ​ദ്യ​ം ചെ​യ്തി​രു​ന്ന​തു​പോ​ലെ കോ​വി​ഡ് പോ​സീ​റ്റി​വാ​കു​ന്ന​വ​രു​ടെ വി​പു​ല​മാ​യ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കാ​നും നി​ര്‍​ദേ​ശം.
ജി​ല്ല​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നെ​ത്തി​യ പ്ര​ത്യേ​ക കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ ജി​ല്ലാ പ്രോജ​ക്ട് മാ​നേ​ജ​ര്‍ ഡോ.​എ.​വി. രാം​ദാ​സാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്.
കോ​വി​ഡ് പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക ശു​ചി​മു​റി ഉ​ള്‍​പ്പെ​ടെ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ത​യാ​റാ​ക​ണം. നി​ല​വി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഡോ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍ററു​ക​ള്‍ സ​ജ്ജ​മാ​ണ്. വീ​ടു​ക​ളി​ല്‍ നി​ന്ന് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​ര്‍​ദേ​ശം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ​യും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ​യു​മാ​ണ് ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍ററു​ക​ളി​ലേ​ക്ക് മാ​റ്റു​ക. സാ​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​മു​ള്ള കോ​വി​ഡ് ബാ​ധി​ത​രെ നി​ര്‍​ബ​ന്ധ​മാ​യും സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലേ​ക്ക് ത​ന്നെ മാ​റ്റ​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.
ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​ക​ള്‍​ക്ക് പ​ള്‍​സ് ഓ​ക്‌​സി മീ​റ്റ​റു​ക​ള്‍ ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പും തു​ട​ര്‍​ന്നു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. ഇ​തി​ന്‍റെ വി​വ​ര ശേ​ഖ​ര​ണ​ത്തി​നൊ​പ്പം ഇ​വ​ര്‍​ക്കു​മേ​ല്‍ കൃ​ത്യ​മാ​യി വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ നി​രീ​ക്ഷ​ണ​വും ഏ​ര്‍​പ്പെ​ടു​ത്തും. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ ഫ​ലം വ​രു​ന്ന​തു​വ​രെ ആ​രു​മാ​യും സ​മ്പ​ര്‍​ക്ക​മി​ല്ലാ​തെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.
ആ​ര്‍​ടി​പി​സി​ആ​ര്‍ ഫ​ലം വ​രാ​ന്‍ നി​ല​വി​ല്‍ അ​ഞ്ച് ദി​വ​സം വ​രെ വേ​ണ്ടി​വ​രു​ന്നു​ണ്ട്. ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​കാ​ന്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ലം ല​ഭ്യ​മാ​കു​ന്ന​തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​തി​ര്‍​ത്തി മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ഗ​ത്തി​ല്‍ ഫ​ലം ല​ഭ്യ​മാ​കു​ന്ന​തി​ന് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. കേ​ന്ദ്ര സ​ര്‍​വക​ലാ​ശാ​ല ലാ​ബും സ്‌​പൈ​സ് ഹെ​ല്‍​ത്തു​മാ​യി ചേ​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​റ​പ്പു ന​ല്‍​കി.
ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര​സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന രോ​ഗ​ബാ​ധി​ത​രെ വെ​ള്ളി​ക്കോ​ത്തെ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍ററി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​. ആ​വ​ശ്യ​മെ​ങ്കി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍ററു​ക​ള്‍ ഒ​രു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ പ​റ​ഞ്ഞു.