പ​ന​ത്ത​ടി​യി​ലെ പ​ട്ട​യം പ്ര​ശ്നം: പ്ര​ക്ഷോ​ഭ​വു​മാ​യി കോ​ൺ​ഗ്ര​സ്
Monday, September 13, 2021 1:26 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി വി​ല്ലേ​ജി​ലെ പ​ട്ട​യം കി​ട്ടി​യ ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ​വു​മാ​യി പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി. 1960 കേ​ര​ള ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം ഒ​രു പ്ര​ത്യേ​ക ആ​വ​ശ്വ​ത്തി​ന് വേ​ണ്ടി പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ൽ വീ​ട് വെ​ക്കു​ന്ന​തി​നോ മ​റ്റോ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്കേ​റ്റ് കൊ​ടു​ക്കു​മ്പോ​ൾ എ​ന്താ​വി​ശ്യ​ത്തി​നാ​ണോ ഭൂ​മി പ​തി​ച്ചു ന​ൽ​കി​യ​ത് എ​ന്ന വി​ഷ​യം കൂ​ടി പൊ​സി​ഷ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി കൊ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ന്വാ​യം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് സു​പ്രീം​കോ​ടതി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഗ​വ. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റ​വ​ന്യു എ.​ജ​യ​തി​ല​ക് ഐഎഎ​സ് ഇ​റ​ക്കി​യ GO (ms) No.290/2020/RD 2/12/2020 ന​മ്പ​ർ പ്ര​കാ​രം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന​ത്ത​ടി വി​ല്ലേ​ജി​ലെ 313/6, 351, 313/1, 313/2, 313/3, 313/4 എ​ന്നീ സ​ർ​വേ ന​മ്പ​റു​ക​ളി​ൽ​പ്പെ​ട്ട 2500 ഓ​ളം ഏ​ക്ക​ർ അ​സൈ​ൻ​മെ​ന്‍റ് പ​ട്ട​യ​പ്ര​കാ​രം കി​ട്ടി​യ ഭൂമി​യി​ൽ സ​ർ​ക്കാ​ർ രേ​ഖ​പ്പെ​ടു​ത്തി​യ മ​ര​ങ്ങ​ൾ മു​റി​യ്ക്കു​ന്ന​തി​നോ വീ​ട് വെ​ക്കു​ന്ന​തി​നോ ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ അ​സൈ​ൻ​മെ​ന്‍റ് പ​ട്ട​യ​പ്ര​കാ​രം 1 ഏ​ക്ക​ർ ഭൂ​മി കി​ട്ടി​യ ആ​ൾ​ക്ക് വീ​ട് വച്ച് താ​മ​സി​ക്കു​ന്ന​തി​ന് സാ​ധി​ക്കു​മെ​ങ്കി​ലും ഈ ​ഭൂ​മി മു​റി​ച്ച് വാ​ങ്ങി​യ​വ​ർ​ക്ക് വീ​ട്‌വയ്​ക്കാ​ൻ ക​ഴി​യാ​ത്ത വ​ലി​യ പ്ര​ശ്നം ഈ ​കാ​ര്യ​ത്തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ 1960 ലെ ​കേ​ര​ളാ​ലാ​ൻഡ് അ​സൈ​ൻ​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം ഭൂ​മി​യു​ടെ ത​രം​തി​രി​വ് ന​ട​ത്തി​യാ​ൽ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ വ​ല​യ്ക്കു​ന്ന​താ​യി​രി​ക്കും ഫ​ലം.
1964ൽ 1 ​ഏ​ക്ക​ർ ഭൂ​മി വീ​തം പ​തി​ച്ചു ന​ൽ​കു​മ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശം ഇ​ഷ്ടം​പോ​ലെ ഭൂ​മി ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് സാ​ഹ​ച​ര്യം മാ​റി ഭൂമി കി​ട്ടി​യ​വ​ർ 12 വ​ർ​ഷ​ത്തി​ന് ശേ​ഷം മ​ക്ക​ൾ​ക്ക് വീ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട് വെ​ക്കു​ന്ന​തി​ന് പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​മ​തി കൊ​ടു​ക്കാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. ഉ​പ​ജീ​വ​ന​ത്തി​ന് വേ​ണ്ടി പ​തി​ച്ചു കി​ട്ടി​യ ഭൂ​മി​യി​ൽ ഒ​രു റൂം ​പ​ണി​ത് ചെ​റി​യ ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന​വ​ർ​ക്കും ഈ ​ആ​വ​ശ്യ​ത്തി​നു വേ​ണ്ടി കെ​ട്ടി​ടം പ​ണി​ത​വ​ർ​ക്കും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബി​ൽ​ഡിം​ഗ് ന​മ്പ​ർ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
ഹൈ​ക്കോ​ട​തി വി​ധി​യി​ൽ കു​ടു​ങ്ങി ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യ്ക്ക് സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തര ശ്ര​ദ്ധ പ​തി​പ്പി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. പ​ന​ത്ത​ടി വി​ല്ലേ​ജി​ലെ 313/6, 351, 313/1, 313/2, 313/3, 313/4 മു​ത​ലാ​യ സ​ർ​വേ​ ന​മ്പ​റു​ക​ളി​ൽ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി എ​ന്ത് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ങ്കി​ലോ, വീ​ട് വെ​ക്കു​ന്ന​തി​നോ പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്കേ​റ്റ് വി​ല്ലേ​ജി​ൽ നി​ന്നും എ​ടു​ക്കു​മ്പോ​ൾ മേ​ൽ​പ​റ​ഞ്ഞ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം പ​ട്ട​യം ന​ൽ​കു​മ്പോ​ൾ കൃ​ഷി ആ​വ​ശ്വ​ത്തി​നാ​ണ് ഭൂ​മി പ​തി​ച്ചു ന​ൽ​കി​യ​തെ​ങ്കി​ൽ ആ ​കാ​ര്യം പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്കേ​റ്റി​ൽ എ​ഴു​തി ചേ​ർ​ത്തി​ട്ട് വേ​ണം കൊ​ടു​ക്കാ​ൻ എ​ന്ന മേ​ൽ​പ്പ​റ​ഞ്ഞ ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ൾ പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്. വി​ല്ലേ​ജി​ൽ നി​ന്നും കി​ട്ടു​ന്ന പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്കേ​റ്റ് വീ​ട്‌വയ്ക്കു​ന്ന​തി​നു​ള​ള പെ​ർ​മി​റ്റി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ കൊ​ടു​ത്താ​ൽ നി​ല​വി​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ ത​ട​ഞ്ഞ് വച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്വ​മാ​യ നീ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര നി​യ​മ ​നി​ർ​മാ​ണം ന​ട​ത്തി ഭൂ​മി​യു​ടെ ത​രം​തി​രി​വ് ഒ​ഴി​വാ​ക്കി ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ഗ​വ​ർ​ണ​ർ, മു​ഖ്യ​മ​ന്ത്രി, റ​വ​ന്യു​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നും തീരു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ, പ​ഞ്ചാ​യ​ത്ത് മെ​ംബർ കെ.​ജെ.​ജ​യിം​സ്, എ​ൻ.​ഐ.​ജോ​യി, എം.​എം.​തോ​മ​സ്, സി.​കൃ​ഷ്ണ​ൻ നാ​യ​ർ, പി.​കെ.​പ്ര​സ​ന്ന​കു​മാ​ർ, പി.​എം.​മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.