ജി​ല്ല​യി​ല്‍ ഇ​ന്ന് ഊ​ര്‍​ജി​ത വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ്
Tuesday, September 14, 2021 12:51 AM IST
കാ​സ​ര്‍​ഗോ​ഡ്: ഊ​ര്‍​ജി​ത കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി 34 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി 14 കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ആ​ര്‍. രാ​ജ​ന്‍ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത​വ​ര്‍​ക്കും സ്‌​പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി​യും വാ​ക്സി​ന്‍ ന​ല്‍​കും. സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ വ​ഴി വാ​ക്സി​ന്‍ ല​ഭി​ക്കു​ന്ന​തി​ന് ആ​ശ പ്ര​വ​ര്‍​ത്ത​ക​രെ​യോ മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ന് സ​മ​യ പ​രി​ധി എ​ത്തി​യ​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9061076590 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.