28 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി; 12 മൈ​ക്രോ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ൾ
Tuesday, September 14, 2021 12:51 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​തി​വാ​ര ഇ​ൻ​ഫെ​ക്ഷ​ൻ ജ​ന​സം​ഖ്യാ അ​നു​പാ​തം (ഡ​ബ്ല്യു​ഐ​പി​ആ​ർ) എ​ട്ടി​ന് മു​ക​ളി​ൽ വ​രു​ന്ന 28 ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡു​ക​ളെ സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 20 വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ത്ത​ര​വി​റ​ക്കി.
സെ​പ്റ്റം​ബ​ർ ആ​റ് മു​ത​ൽ 12 വ​രെ ഡ​ബ്ല്യു​ഐ​പി ആ​ർ എ​ട്ടി​നു മു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, വാ​ർ​ഡ്, ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ന്ന ക്ര​മ​ത്തി​ൽ:
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ: വാ​ർ​ഡ് അ​ഞ്ച്-9.87, വാ​ർ​ഡ് 13-9.13, വാ​ർ​ഡ് ഒ​മ്പ​ത്-8.57. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ: വാ​ർ​ഡ് ഏ​ഴ്-8.15. അ​ജാ​നൂ​ർ: വാ​ർ​ഡ് 23-8.40. ബേ​ഡ​ഡു​ക്ക: വാ​ർ​ഡ് ഒ​ന്ന്-15.91, വാ​ർ​ഡ് 13- 9.74. ക​ള്ളാ​ർ:​വാ​ർ​ഡ് ആ​റ്-9.9.
ക​യ്യൂ​ർ-​ചീ​മേ​നി: വാ​ർ​ഡ് ഏ​ഴ്-14.93, വാ​ർ​ഡ് മൂ​ന്ന്- 11.13, വാ​ർ​ഡ് 12- 10.38, വാ​ർ​ഡ് 14- 8.78, വാ​ർ​ഡ് 11- 8.02. കി​നാ​നൂ​ർ-​ക​രി​ന്ത​ളം: വാ​ർ​ഡ് നാ​ല്- 11.76. കോ​ടോം-​ബേ​ളൂ​ർ: വാ​ർ​ഡ് ഒ​ന്ന്- 9.70, വാ​ർ​ഡ് 19- 8.38. മ​ടി​ക്കൈ: വാ​ർ​ഡ് ഏ​ഴ്- 9.34, വാ​ർ​ഡ് 14-9.32. മു​ളി​യാ​ർ: വാ​ർ​ഡ് ഏ​ഴ്- 14.89. പ​ള്ളി​ക്ക​ര: വാ​ർ​ഡ് 13- 9.79. പ​ന​ത്ത​ടി: വാ​ർ​ഡ് 15- 11.39. പി​ലി​ക്കോ​ട്: വാ​ർ​ഡ് ര​ണ്ട്- 10.92, വാ​ർ​ഡ് ആ​റ്- 8.89. പു​ല്ലൂ​ർ-​പെ​രി​യ: വാ​ർ​ഡ് ഏ​ഴ്- 11.45, വാ​ർ​ഡ് 17-9.34, വാ​ർ​ഡ് എ​ട്ട്- 8.54, വാ​ർ​ഡ് നാ​ല്- 8.31. വെ​സ്റ്റ് എ​ളേ​രി: വാ​ർ​ഡ് 18- 10.88.

അ​ഞ്ചി​ല​ധി​കം ആ​ക്ടീ​വ് കേ​സു​ക​ൾ ഒ​രു പ്ര​ദേ​ശ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച 12 പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​ക്കി.
ചെ​ങ്ക​ള- വാ​ർ​ഡ് 16: ചെ​ർ​ക്ക​ള. ചെ​റു​വ​ത്തൂ​ർ -വാ​ർ​ഡ് 3: കാ​രി​യി​ൽ, വാ​ർ​ഡ് 4: മ​യ്യി​ച്ച, വാ​ർ​ഡ് 15: കാ​വു​ഞ്ചി​റ ഹാ​ർ​ബ​റി​ന് സ​മീ​പം. ക​ള്ളാ​ർ -വാ​ർ​ഡ് 8: ഒ​ക്ല​വ് ട്രൈ​ബ​ൽ കോ​ള​നി. കാ​സ​ർ​കോ​ട് ന​ഗ​ര​സ​ഭ- വാ​ർ​ഡ് 9: അ​ണ​ങ്കൂ​ർ ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി. കി​നാ​നൂ​ർ-​ക​രി​ന്ത​ളം-​വാ​ർ​ഡ് 2, ചോ​യ്യ​ങ്കോ​ട്, വാ​ർ​ഡ് 2: പ​ള്ളി​യ​ത്ത്. കോ​ടോം-​ബേ​ളൂ​ർ- വാ​ർ​ഡ് 7: പു​ളി​യി​ലാ​ക്കൊ​ച്ചി ട്രൈ​ബ​ൽ കോ​ള​നി. പ​ട​ന്ന- വാ​ർ​ഡ് 8: ത​ടി​യ​ൻ​കൊ​വ്വ​ൽ. നീ​ലേ​ശ്വ​രം- വാ​ർ​ഡ് 6: പേ​രോ​ൽ, വാ​ർ​ഡ് 28: സീ ​റോ​ഡ് തൈ​ക്ക​ട​പ്പു​റം.
നി​യ​ന്ത്ര​ണ​ങ്ങ​ൾ
ക​ണ്ടെ​യി​ൻ​മെ​ന്‍റ്/​മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും (പാ​ർ​സ​ൽ സ​ർ​വീ​സ് മാ​ത്രം), അ​ക്ഷ​യ-​ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ പ്ര​വ​ർ​ത്തി​ക്കാം. ബാ​ങ്കു​ക​ൾ​ക്ക് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്.
ക​ണ്ടെ​യ്ൻ​മെ​ന്‍റ്/​മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ക​ത്തേ​യ്ക്കും പു​റ​ത്തേ​യ്ക്കു​മു​ള്ള പോ​ക്കു​വ​ര​വ് നി​യ​ന്ത്രി​ത മാ​ർ​ഗ​ത്തി​ലൂ​ടെ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. സ​ർ​ക്കാ​ർ തീ​രു​മാ​ന​പ്ര​കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന പ​രീ​ക്ഷ​ക​ൾ ജി​ല്ല​യി​ൽ എ​ല്ലാ പ്ര​ദേ​ശ​ത്തും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു ന​ട​ത്താ​വു​ന്ന​താ​ണെ​ന്നും അ​റി​യി​ച്ചു.
194 പേ​ര്‍​ക്ക് കോ​വി​ഡ്
ജി​ല്ല​യി​ല 194 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 457 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 4,020 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 16,297 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 872 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 17,169 പേ​രാ​ണ്. പു​തി​യ​താ​യി 857 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 4,180 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 400 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 288 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു. 1,29,528 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,24,455 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.