എ​ല്‍​സി​യു​ടെ വീ​ട് യാ​ഥാ​ര്‍​ഥ്യ​മാ​യി
Tuesday, September 14, 2021 12:52 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പാ​തി​വ​ഴി​യി​ല്‍ നി​ർ​മാ​ണം നി​ല​ച്ച വെ​ള്ള​രി​ക്കു​ണ്ട് കാ​റ​ള​ത്തെ എ​ല്‍​സി ദേ​വ​സ്യ​യു​ടെ വീ​ട് ക​രു​ണ​യു​ള്ള മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​യി. ആ​കെ​യു​ള്ള അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യി​ല്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യ വീ​ട് അ​ഞ്ചു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​തെ വി​ഷ​മി​ച്ച 55 കാ​രി​യാ​യ മോ​നാം​ത​ണ്ട​ത്തി​ല്‍ എ​ല്‍​സി ദേ​വ​സ്യ​ക്ക് വേ​ണ്ടി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ഒ​ത്തു​ചേ​രു​ക​യാ​യി​രു​ന്നു.
പൂ​ര്‍​ത്തീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം എ​ല്‍​സി ദേ​വ​സ്യ​യ്ക്ക് കൈ​മാ​റി. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം കെ.​ആ​ര്‍. വി​നു പാ​ലു​കാ​ച്ച​ലി​ന് നേ​തൃ​ത്വം ന​ല്‍​കി. ര​ണ്ട് കി​ട​പ്പു​മു​റി​ക​ളും അ​ടു​ക്ക​ള​യും ശു​ചി മു​റി​യും അ​ട​ങ്ങി​യ​താ​ണ് വീ​ട്.
വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗി​ന് അ​വ​ശ്യ​മാ​യ മെ​റ്റ​ല്‍ മാ​ലോം മ​ഹാ​ത്മാ​ഗാ​ന്ധി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റും സി​മ​ന്‍റ് വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 1994 ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നാ​ണ് എ​ത്തി​ച്ചു​ന​ല്‍​കി​യ​ത്. ബാ​ങ്ക് വ​ഴി ല​ഭി​ച്ച സ​ഹാ​യം​കൊ​ണ്ട് ക​മ്പി​യും വാ​ങ്ങി. വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ജിം​നേ​ഷ്യം ന​ട​ത്തു​ന്ന ഷി​ജു 10,300 രൂ​പ​യു​ടെ സ​ഹാ​യം ന​ല്‍​കി.