ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പു​തു​ച്ചേ​രി ഒ​രു​ങ്ങു​ന്നു
Tuesday, September 14, 2021 12:52 AM IST
മാ​ഹി: കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് മാ​ഹി ഉ​ൾ​പ്പെ​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ഹി​യി​ൽ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു.
മാ​ഹി മ​ഹാ​ത്മാ ഗാ​ന്ധി ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ.​പി. ര​വീ​ന്ദ്ര​ൻ, അ​ഭി​ഷേ​ക് ബു​ക്സി, മാ​ഹി പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ വി. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ​യാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി നി​യ​മി​ച്ച​ത്. മാ​ഹി റീ​ജി​യ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശി​വ​രാ​ജ് മീ​ണ​യാ​ണ് വ​ര​ണാ​ധി​കാ​രി. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സ് ന​ൽ​കി. ബു​ത്തു​ക​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. 20നു​ള്ളി​ൽ ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്ക​ണം.