സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി
Wednesday, September 15, 2021 12:56 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഗോ​ക്ക​ട​വ് ഉ​ദ​യ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗോ​ക്ക​ട​വി​ല്‍ സൗ​ഹൃ​ദ​സം​ഗ​മം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് മു​ത്തോ​ലി, ജി​ജി ത​ച്ചാ​ര്‍​ക്കു​ടി​യി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പൂ​ക്ക​ള മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കും കാ​ഷ് പ്രൈ​സും മെ​മ​ന്‍റോ​യും വി​ത​ര​ണം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് തോ​മ​സ് കു​ഴു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ന്‍ കോ​ത്തൂ​ര്‍, ജോ​ര്‍​ജ് പെ​ര​ക്കോ​ണി​ല്‍, കെ.​കെ. സു​രേ​ഷ്, ജ​യിം​സ് പു​തു​ശേ​രി, ജോ​സ​ഫ് വ​ര്‍​ക്കി ന​മ്പ്യാ​മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.