അ​പൂ​ര്‍​വ ശി​ല്‍​പ​ങ്ങ​ളു​ടെ ചാ​രു​തയിൽ സ​ജേ​ഷി​ന്‍റെ പ​ണി​പ്പു​ര
Wednesday, September 15, 2021 12:57 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ജീ​വ​ന്‍ തു​ടി​ക്കു​ന്ന ശി​ല്‍​പ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും നി​ര്‍​മി​ക്കു​ന്ന​തി​ല്‍ അ​പൂ​ര്‍​വ ക​ര​വി​രു​തു​മാ​യി ഇ​ല​ക്ട്രീ​ഷ്യ​നാ​യ എ.​വി. സ​ജേ​ഷ്. കൊ​യോ​ങ്ക​ര കൂ​ര്‍​മ്പ ഭ​ഗ​വ​തി​ക്ഷേ​ത്ര പ​രി​സ​ര​ത്തു​ള്ള സ​ജേ​ഷി​ന്‍റെ വീ​ടി​ന്‍റെ അ​ക​വും പു​റ​വും ശി​ല്‍​പ്പ​ങ്ങ​ള്‍​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ലും സി​മ​ന്‍റി​ലും ബാ​ക്കി പേ​പ്പ​ര്‍, തു​ണി, തെ​ര്‍​മോ​ക്കോ​ള്‍ തു​ട​ങ്ങി​യ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​മാ​ണ് ശി​ല്‍​പ്പ​ങ്ങ​ള്‍ മെ​ന​ഞ്ഞെ​ടു​ക്കു​ന്ന​ത്.
വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ര്‍​മി​ച്ച പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ മ​ട​പ്പു​ര​യു​ടെ രൂ​പ​മാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​വ​രെ ആ​ദ്യം ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി, ബാ​ലി തു​ട​ങ്ങി​യ തെ​യ്യ​ങ്ങ​ളു​ടെ രൂ​പ​വും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ര​ണ്ട​ടി നീ​ള​ത്തി​ല്‍ സ്വ​കാ​ര്യ ബ​സി​ന്‍റെ മി​നി​യേ​ച്ച​ര്‍ രൂ​പ​മാ​ണ് ഒ​ടു​വി​ലാ​യി നി​ര്‍​മി​ച്ച​ത്. ഫോം ​ഷീ​റ്റും പേ​പ്പ​ര്‍, ഇ​നാ​മ​ല്‍ പെ​യി​ന്‍റ്, എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ എ​ന്നി​വ​യും ഉ​പ​യോ​ഗി​ച്ചാ​ണ് ബോ​ണ്‍​സാ​യ് രൂ​പ​ത്തി​ല്‍ ബ​സ് ഉ​ണ്ടാ​ക്കി​യ​ത്.
പ്ല​സ്ടു​വും ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗും ക​ഴി​ഞ്ഞ സ​ജേ​ഷ് പി​ന്നീ​ട് തൂ​ത്തു​ക്കു​ടി​യി​ലെ ബിം​ബം ക്രി​യേ​റ്റീ​വ് സൊ​ലൂ​ഷ​ന്‍​സി​ല്‍ കാ​ര്‍​ട്ടൂ​ണി​സ്റ്റാ​യി ജോ​ലി​ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ശ്രീ​ക​ണ്ഠ​പു​ര​ത്ത് മ​ള്‍​ട്ടി​മീ​ഡി​യ ആ​നി​മേ​ഷ​ന്‍ അ​ധ്യാ​പ​ക​നാ​യും പു​റ​ക്കു​ന്ന് ക​മ​ല​ദ​ളം സ്‌​കൂ​ള്‍ ഓ​ഫ് ഡാ​ന്‍​സി​ല്‍ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യും പ്ര​വ​ര്‍​ത്തി​ച്ചു.
ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ക​ലാ​പ​രി​ശീ​ല​ന വി​ദ്യാ​ല​യ​ങ്ങ​ളും അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന​തോ​ടെ​യാ​ണ് ഇ​ല​ക്ട്രീ​ഷ്യ​ന്‍ ജോ​ലി​യി​ല്‍ സ​ജീ​വ​മാ​യ​ത്. ഇ​തോ​ടൊ​പ്പം ഇ​ന്‍റീ​രി​യ​ര്‍, പേ​പ്പ​ര്‍ ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് ജോ​ലി​ക​ളും ചെ​യ്തു​വ​രു​ന്നു​ണ്ട്. നി​ര്‍​മി​ച്ച ശി​ല്‍​പ്പ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്നു​മു​ണ്ട്. കൊ​യോ​ങ്ക​ര​യി​ലെ എ.​വി. സു​കു​മാ​ര​ന്‍റെ​യും പു​ഷ്പ​യു​ടെ​യും മ​ക​നാ​ണ്. കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി​നി നി​ത്യ​യാ​ണ് ഭാ​ര്യ. എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള കൃ​ഷ്‌​ണേ​ന്ദു ഏ​ക മ​ക​ളാ​ണ്.